The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മന്ത്രിസഭാ തീരുമാനങ്ങൾ (18/12/2024)

* നിക്ഷേപക സംഗമം ഫെബ്രുവരിയിൽ2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന…

Kerala18 Dec 2024, 9:05 PM 16,133
മന്ത്രിസഭാ തീരുമാനങ്ങൾ (18/12/2024)

* നിക്ഷേപക സംഗമം ഫെബ്രുവരിയിൽ


2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകൾ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള) സംരംഭങ്ങൾക്കുള്ള അനുമതികൾ സമയബന്ധിതമായി നൽകുന്നതിന് നടപടികൾ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപ്പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.


* ചെങ്കൽ ഖനനം: മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി


ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കൽ ഖനനത്തിന് (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) മാത്രം ഫിനാൻഷ്യൽ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയിൽ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കൽ മേഖലയിലെ വിഷയങ്ങൾ പരിശോധിക്കാൻ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാർശകൾ സമർപ്പിച്ചിരുന്നു.


* പത്തുകോടി രൂപയുടെ ഭരണാനുമതി


മണാലി നദിക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രവർത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി.


* മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു


വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് – പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് – നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് – ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – മാത്യു സി. വി.


* ശമ്പള പരിഷ്‌കരണം


കിൻഫ്രയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാർശ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതൽ നടപ്പാക്കാൻ തീരുമാനിച്ചു.


* പോലീസ് ഉന്നത സ്ഥാനക്കയറ്റം; പരിശോധനാ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു


ഡി ജി പി പദവിയിലേക്ക് (1995 ബാച്ച്)

1. എസ് സുരേഷ്

2. എം ആർ അജിത്കുമാർ


എ ഡി ജി പി പദവിയിലേക്ക് (2000 ബാച്ച്)

1. തരുൺ കുമാർ


ഐ ജി പദവിയിലേക്ക് (2007 ബാച്ച്)

1. ദേബേഷ് കുമാർ ബഹ്റ

2. ഉമ

3. രാജ്പാൽമീണ

4. ജയനാഥ് ജെ


ഡി ഐ ജി പദവിയിലേക്ക് (2011 ബാച്ച്)

1. യതീഷ് ചന്ദ്ര

2. ഹരി ശങ്കർ

3. കാർത്തിക് കെ

4. പ്രതീഷ് കുമാർ

5. ടി നാരായൺ


നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.


Share this story

Share

Related Stories