The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മന്ത്രിസഭാ തീരുമാനങ്ങൾ (11-06-2025)

 പ്രജിലയ്ക്ക് ചികിത്സാ ധനസഹായംഉത്തര്‍പ്രദേശില്‍ നടന്ന 44-ാമത് ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക്…

Kerala12 Jun 2025, 12:20 AM 52,263
മന്ത്രിസഭാ തീരുമാനങ്ങൾ (11-06-2025)

\"▶\" പ്രജിലയ്ക്ക് ചികിത്സാ ധനസഹായം

ഉത്തര്‍പ്രദേശില്‍ നടന്ന 44-ാമത് ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ചികിത്സാ ചെലവായ 1,50, 051 രൂപയാണ് അനുവദിക്കുക.

\"▶\" പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്

സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്.

\"▶\" ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍ നിയമനം

ഹൈക്കോടതിയില്‍ സീനിയര്‍ ഗവ.പ്ലീഡര്‍മാരായി പി.ജി. പ്രമോദ്, വിദ്യാ കുര്യോക്കോസ്, ഇ.സി. ബിനീഷ്, ശ്യാംപ്രശാന്ത് ടി.എസ്, ആഷി എം.സി എന്നിവരെയും ഗവ.പ്ലീഡര്‍മാരായി ജസ്സി എസ്. സലിം, സുനില്‍നാഥ് എന്‍.ബി, യു. ജയകൃഷ്ണന്‍, ഹസ്ത മോള്‍ എന്‍.എസ്, വി.എ ഹരിത, അജിത് മുരളി എന്നിവരെയും നിയമിച്ചു.

\"▶\" ഗവണ്‍മെന്റ് പ്ലീഡര്‍

ആലപ്പുഴ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ലെജിത ഡിക്രൂസ്. പി.ബി. യെ നിയമിക്കും.

\"▶\" എയര്‍സ്ട്രിപ്പ് സാധ്യതാ പഠനം: ടെണ്ടര്‍ അംഗീകരിച്ചു

ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എയര്‍സ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്‌കോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

\"▶\" സി ബി ജി പ്ലാന്റ്

കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഞെളിയന്‍പറമ്പില്‍ സി ബി ജി പ്ലാന്റ് സ്ഥാപിക്കും. ഇതിന് ബി.പി.സി.എല്ലിനെ ചുമതലപ്പെടുത്തും.

\"▶\" സര്‍ക്കാര്‍ ഗ്യാരൻ്റി

കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡിന് കേരള ബാങ്കില്‍ നിന്നും 50 കോടി രൂപ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് 6 മാസത്തേയ്ക്ക് സര്‍ക്കാര്‍ ഗ്യാരൻ്റി നല്‍കും.

\"▶\" ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്

തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനിക്കടവ് ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പദ്ധതി കിഫ്ബിയുടെ വാര്‍ഷിക കടമെടുപ്പിനുള്ള പലിശ നിരക്കില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍വ്വഹിക്കുന്നതിന് അനുമതി നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കിഫ്ബി പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായ ഇംപാക്ട് കേരളയെ ഇതിന് ചുമതലപ്പെടുത്തി.

\"▶\" തസ്തിക

കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകള്‍ താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തും.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കീഴിലുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 13 സ്ഥരം തസ്തികകള്‍ സൃഷ്ടിക്കും. 95 തസ്തികകളില്‍ കരാര്‍ നിയമനം നടത്താനും അനുമതി നല്‍കി.

\"▶\" കാലാവധി ദീര്‍ഘിപ്പിച്ചു

ഹോര്‍ട്ടികോര്‍പ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായുമുള്ള ജെ. സജീവിന്റെ സേവന കാലാവധി 25.03.2025 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

\"▶\" ടെണ്ടര്‍ അംഗീകരിച്ചു

Kuttanad Drinking water Project Phase II Package VI – Construction of OHSR and distribution network at Pulinkunnu & Kavalam – Pipeline work എന്ന പ്രവൃത്തിക്ക് 36,26,67,652 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

CWSS to Nattika FIRKA Replacing 500mm premo pipes by laying 500mm DI K9 pipes from CV centre to Agastheswaram Temple – Reach 1 Pipeline work എന്ന പ്രവൃത്തിക്കുള്ള 7,799,79,999 രൂപയുടെ ദര്‍ഘാസ് അംഗീകരിച്ചു.


Share this story

Share

Related Stories