The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം അർദ്ധരാത്രി മുതല്സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണംസംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേര്സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിസിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണയ്ക്ക് സമന്‍സ് അയച്ച് ഇ ഡിവിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; എട്ട് തൊഴിലാളികൾ മരിച്ചുIAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിദളിത് യുവതിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ലസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം, മകനും പരിക്ക്വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണംഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തികെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രംപി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം അർദ്ധരാത്രി മുതല്സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണംസംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേര്സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിസിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണയ്ക്ക് സമന്‍സ് അയച്ച് ഇ ഡിവിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; എട്ട് തൊഴിലാളികൾ മരിച്ചുIAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിദളിത് യുവതിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ലസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം, മകനും പരിക്ക്വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണംഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തികെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രംപി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

മന്ത്രിസഭാ തീരുമാനങ്ങൾ (09/04/2025)

➣ പോക്സോ കേസുകൾ അന്വേഷിക്കാൻ പോലീസിൽ 304 തസ്തികകൾപോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പോലീസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 304 തസ്തികകള്…

Kerala10 Apr 2025, 2:15 AM 50,791
മന്ത്രിസഭാ തീരുമാനങ്ങൾ (09/04/2025)

➣ പോക്സോ കേസുകൾ അന്വേഷിക്കാൻ പോലീസിൽ 304 തസ്തികകൾ



പോക്സോ കേസുകള് അന്വേഷിക്കുന്നതിന് പോലീസില് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 304 തസ്തികകള് സൃഷ്ടിക്കും. ഡി വൈ എസ് പി – 4, എസ് ഐ – 40, എ എസ് ഐ – 40, എസ് സി പി ഒ – 120, സി പി ഒ – 100 എന്നിങ്ങനെയാണിത്.




➣ മദ്യനയം അംഗീകരിച്ചു



2025-26 വര്ഷത്തെ കരട് മദ്യനയം അംഗീകരിച്ചു.




➣ ശമ്പള പരിഷ്ക്കരണം



കെല്ട്രോണിലെ തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില് ഒന്ന് പ്രാബല്യത്തില് നടപ്പാക്കാന് തീരുമാനിച്ചു.



കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് 10-ാം ശമ്പള പരിഷ്കരണം 01.10.2020 പ്രാബല്യത്തിൽ അനുവദിക്കും.




➣ ഭൂരഹിതരായ അതിദരിദ്രർക്ക് ഭൂമി



അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ജില്ലകളിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ ഫ്ലാറ്റുകളും വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും.



പഞ്ചായത്തിൽ രണ്ട് ഏക്കർ, മുനിസിപ്പാലിറ്റിയിൽ ഒരു ഏക്കർ, കോർപ്പറേഷനിൽ അമ്പതു സെൻ്റ് എന്ന പരിധിക്കുള്ളിൽ, വകുപ്പുകളുടെ നിരാക്ഷേപപത്രം കൂടാതെ തന്നെ ഭൂമി ഏറ്റെടുക്കും. ഭൂമി പതിവു സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾക്കു വിധേയമായി ഭൂരഹിതരായ അതിദരിദ്രർക്കു ഭവന നിർമ്മാണത്തിനായി പതിവിനു വിധേയമാക്കാനും ജില്ലാ കളക്ടർമാർക്ക് അധികാരം നൽകും. സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ എല്ലാ ഫ്ലാറ്റുകളും വസ്തുവും വീടും ആവശ്യമുള്ള അതിദരിദ്രർക്ക് കൈമാറുന്നതിനും ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്ച്ച ചെയ്ത് ജില്ലാ കളക്ടര്മാര് ഭൂമി കണ്ടെത്തണം.




➣ തസ്തിക



ഹൈക്കോടതി സര്വ്വീസില് ഒരു ജൂനിയർ ടെക്നിക്കൽ ഓഫീസർ തസ്തിക സൃഷ്ടിക്കും.



ഹൈക്കോടതി സര്വ്വീസില് ഒരു രജിസ്ട്രാര് ( പ്രോടോകോള് ആന്റ് സെക്യൂരിറ്റി കണ്ട്രോള്) തസ്തിക സൃഷ്ടിക്കും. ഫയലിങ്ങ് സ്ക്രൂട്ടിനി ഓഫീസറുടെ രണ്ട് തസ്തികകളും ഒരു ലിഫ്റ്റ് ഓപ്പറേറ്റര് തസ്തികയും നിര്ത്തലാക്കിയാണിത്. നാല് ലിഫ്റ്റ് ഓപ്പറേറ്റര് തസ്തികകള് നിര്ത്തലാക്കി നാല് പുതിയ പ്രോടോക്കോള് അസിസ്റ്റന്റ് തസ്തികകളും സൃഷ്ടിക്കും.



കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനില് വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ പരിഷ്കരിക്കുകയും പുതിയ ഗ്രേഡുകള് അനുവദിക്കുകയും ചെയ്യും.



ട്രാവന്കൂര് ഷുഗേഴ്സ് ആന്റ് കെമിക്കല്സ് ലിമിറ്റഡില് ആശ്രിത നിയമനത്തിന് അപേക്ഷിച്ച എട്ട് പേര്ക്ക് സൂപ്പര് ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്കും.



ഇടുക്കി മരിയാപുരം സെൻ്റ്.മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ 2014-15 അധ്യയന വർഷം ആരംഭിച്ച സയൻസ് ബാച്ചിൽ 2 എച്ച് എസ് എസ് ടി (ജൂനിയർ) (ബോട്ടണി, സുവോളജി) 3 എച്ച് എസ് എസ് ടി (ഗണിതം, ഫിസിക്സ്, കെമിസ്ട്രി) തസ്തിക സൃഷ്ടിക്കും. നിലവിലുള്ള എച്ച് എസ് എസ് ടി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യും.



വിഴിഞ്ഞം ഇന്റർനാഷണൾ സീപോർട്ട് ലിമിറ്റഡിൽ ഫിനാൻസ് ഓഫീസറുടെ ഒരു തസ്തിക കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും.




➣ നിയമനം



കേരള സംസ്ഥാന ആസൂത്രണ ബോർഡ് അനൗദ്യോഗിക അംഗമായി തിരുവല്ല സ്വദേശി ഡോ. വർഗീസ് ജോർജ്ജിനെ നിയമിക്കും.




➣ കാലാവധി പുതുക്കി



സമഗ്ര ശിക്ഷ കേരളയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര് ഡോ. എ ആര് സുപ്രിയയുടെ കരാര് കാലാവധി പുതുക്കി.



മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ്സ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എൽ.രാധാകൃഷ്ണൻ ൻ്റെ കരാർ സേവന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.




➣ മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി



പാര്ലമെന്ററികാര്യ ഇന്സ്റ്റിറ്റ്യൂട്ടിന് കെട്ടിടം നിര്മ്മിക്കാന് ഭൂമിയുടെ ലീസ് എഗ്രിമെന്റ് രജിസ്റ്റര് ചെയ്യുന്നതിന് മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കും. തിരുവനന്തപുരം വഞ്ചിയൂര് വില്ലേജില്പ്പെട്ട 10 സെന്റ് ഭൂമിയിലാണ് നിര്മ്മാണം.




➣ ടെണ്ടർ അംഗീകരിച്ചു



തിരുവനന്തപുരം ജില്ലയിലെ “BC overlay to Punnamoodu Janardhanapuram road – Improvements by providing BC overlay to Janardhana swamy kshethram road General Civil Work” എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1,87,89,380 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.




➣ പാനൽ അംഗീകരിച്ചു



തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെ മെമ്പർമാരുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രിസൈഡിംഗ് ഓഫീസർ/ റിട്ടേണിംഗ് ഓഫീസറുടെ പാനൽ അംഗീകരിച്ചു.

കെ.ശശിധരൻ നായർ – മുൻ ജില്ലാ സെഷൻസ് ജഡ്‌ജ്, മുൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ

എം.രാജേന്ദ്രൻ നായർ – മുൻ ജില്ലാ സെഷൻസ് ജഡ്ജ്




➣ ഭൂമി കൈമാറ്റം



പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനകം ഏറ്റെടുത്ത 1450 ഏക്കർ ഭൂമിയിൽ ആദ്യ ഘട്ടത്തിൽ 104.5 കോടി രൂപ ഫണ്ടായി അനുവദിച്ച വകയിൽ പ്രത്യേക ഉദ്ദേശ്യ പദ്ധതിക്ക് (SPV) കൈമാറിയ 110 ഏക്കർ ഭൂമി കിഴിച്ച് ബാക്കി വരുന്ന 1340 ഏക്കർ ഭൂമി KINFRA-യുടെ പേരിൽ മാറ്റി നൽകും. NICDIT (National Industrial Corridor Development and Implementation Trust) വ്യവസായിക ഇടനാഴിയ്ക്ക് ഓരോ ഘട്ടത്തിലും അനുവദിക്കുന്ന ഫണ്ടിന് ആനുപാതികമായ ഭൂമി പ്രത്യേക ഉദ്ദേശ്യ പദ്ധതിക്ക് (SPV) പേരിലേയ്ക്ക് കൈമാറ്റം ചെയ്ത് നൽകുന്നതിന് KINFRA -ബോർഡിന് അനുമതി നൽകി.


Share this story

Share

Related Stories