The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിഷ രഹിത പച്ചക്കറികള്‍ വാങ്ങാം.. കുടുംബശ്രീ അഗ്രികിയോസ്‌കുകളിലൂടെ

കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. ജില്ലയില്‍ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച…

Kerala26 Jan 2024, 5:40 AM 38,252
വിഷ രഹിത പച്ചക്കറികള്‍ വാങ്ങാം.. കുടുംബശ്രീ അഗ്രികിയോസ്‌കുകളിലൂടെ
കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. ജില്ലയില്‍ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌ക് കള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍, പോരൂര്‍, നന്നമുക്ക്, എടപ്പാള്‍, കുറ്റിപ്പുറം, ഊരകം ഗ്രാമപഞ്ചായത്തുകളിലാണ് കിയോസ്‌ക് പ്രവര്‍ത്തിക്കുക.


വള്ളിക്കുന്ന്, തിരുന്നാവായ എന്നീ സിഡിഎസുകളിലെ കിയോസ്‌കുകള്‍ ഇന്ന് (ജനുവരി 25) ഉദ്ഘാടനം ചെയ്യും. ശേഷിച്ചവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കിയോസ്‌ക് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന എല്ലാ കുടുംബശ്രീ സംരംഭകര്‍ക്കും  ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്  കിയോസ്‌കുളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.


കേരളത്തില്‍ ഉടനീളം 100 കുടുംബശ്രീ അഗ്രി കിയോസ്‌കുകളാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനസജ്ജമാകുന്നത്. കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ വിളയിക്കുന്ന പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍,  കുടുംബശ്രീ കര്‍ഷകരില്‍ നിന്ന് പാല്‍, മുട്ട ഇവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മറ്റു കുടുംബശ്രീ ഉല്പന്നങ്ങള്‍ എന്നിവ കിയോസ്‌ക് വഴി ലഭിക്കും.


ജില്ലയില്‍ 15 ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്ന 5599 കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്തില്‍ 961.52 ഹെക്ടറിലാണ് കൃഷി നടക്കുന്നത്.   കിയോസ്‌കിന്റെ നിര്‍മാണം മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കുക. അതത് കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് പ്രവര്‍ത്തനച്ചുമതല. കിയോസ്‌ക് നടത്തിപ്പിന് സിഡിഎസുകളില്‍ നിന്ന് നിയമിക്കുന്ന റിസോഴ്‌സസ് പേഴ്സണ്‍മാര്‍ക്ക് 3600രൂപ മാസ വേതനത്തിനു പുറമെ പ്രതിമാസ വിറ്റു വരവിന്റെ മൂന്ന് ശതമാനവും ലഭ്യമാക്കും.

Share this story

Share

Related Stories