The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബൂത്ത്തല പ്രശ്ന പരിഹാരം: ഇലക്ഷൻ കമ്മീഷൻ സർവകക്ഷി യോഗങ്ങൾ 31ന് പൂർത്തിയാകും

രാജ്യത്തെ നിയമസഭാ മണ്ഡലങ്ങളിൽ 4,123 ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്ത് തലത്തിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിച്ചുവരുന്ന രാഷ്ട്രീയ സർവകക്ഷി യോഗങ്ങൾ മാർച്ച്…

Kerala23 Mar 2025, 4:05 AM 51,883
ബൂത്ത്തല പ്രശ്ന പരിഹാരം: ഇലക്ഷൻ കമ്മീഷൻ സർവകക്ഷി യോഗങ്ങൾ 31ന് പൂർത്തിയാകും

രാജ്യത്തെ നിയമസഭാ മണ്ഡലങ്ങളിൽ 4,123 ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്ത് തലത്തിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിച്ചുവരുന്ന രാഷ്ട്രീയ സർവകക്ഷി യോഗങ്ങൾ മാർച്ച് 31ന് പൂർത്തിയാകും. ദേശീയ- സംസ്ഥാനതല രാഷ്ട്രീയ പാർട്ടികളുടെ സജീവ പങ്കാളിത്തത്തോടെ യോഗങ്ങൾ രാജ്യത്തുടനീളം നടന്നുവരികയാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കമ്മീഷൻ നിർദ്ദേശപ്രകാരം 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 788 ഡി.ഇ.ഒമാരെയും 36 സി.ഇ.ഒമാരെയും ജില്ലാ, സംസ്ഥാന/യുടി തലങ്ങളിൽ തീർപ്പാകാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നുണ്ട്.


ആർ.പി. ആക്റ്റ് 1950, 1951, റജിസ്‌ട്രേഷൻ ഓഫ് എലക്ടർ റൂൾസ് 1960, കണ്ടക്ട് ഓഫ് എലക്ഷൻ റൂൾസ് 1961 എന്നിവയും ഇസിഐ നൽകിയ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ നടക്കുന്ന താഴേത്തട്ടിലുള്ള ഈ ഇടപെടലിനെ രാഷ്ട്രീയ പാർട്ടികൾ സജീവമായും ആവേശത്തോടെയും സ്വീകരിച്ചിരിക്കുകയാണെന്ന് ഇലക്ഷൻ കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.


മാർച്ച് 4ന് ന്യൂ ഡൽഹിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാരുടെയും, എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളായ ഡി.ഇ.ഒമാരുടെയും ഇആർഒമാരുടെയും സമ്മേളനത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷ്ണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സർവകക്ഷി യോഗം സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.


Share this story

Share

Related Stories