The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കുതിക്കുന്ന സ്റ്റാ‌‍‌‌‍‌ർട്ടപ്പ് രം​ഗം !

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത…

Kerala23 Jun 2025, 3:10 AM 14,980
കുതിക്കുന്ന സ്റ്റാ‌‍‌‌‍‌ർട്ടപ്പ് രം​ഗം !

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ‘ബെസ്റ്റ് പെർഫോമർ’ പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.


2016-ലെ 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,749 സ്റ്റാർട്ടപ്പുകളിലേക്ക് വളർന്നു എന്നത് കേരളത്തിന്റെ സ്റ്റാർട്ടപ്പ് വിജയഗാഥയുടെ സാക്ഷ്യമാണ്. ഈ വളർച്ച 68,000-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നതും ശ്രദ്ധേയമാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 531-ലധികം ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളും (ഐഇഡിസി) ഫാബ് ലാബുകളും (2 ഫാബ് ലാബുകളും 23 മിനി ഫാബ് ലാബുകളും) കേരളത്തെ രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലമായ ‘മേക്കർ കമ്മ്യൂണിറ്റികളിൽ’ ഒന്നാക്കി മാറ്റി. വനിതകൾ, ഭിന്നശേഷിക്കാർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന്റെ ഭാഗമാക്കാൻ പ്രത്യേക പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്.


സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങാനുള്ള ‘ഗവൺമെന്റ് ആസ് എ മാർക്കറ്റ് പ്ലേസ് (ഗാം- GAAM)’ പദ്ധതി 2017-ൽ നിലവിൽ വന്നു. 2022-ൽ ഈ പദ്ധതിയുടെ പരിധി 20 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുകയും ഐടി ഇതര സേവനങ്ങളും ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതുവരെ 35.66 കോടി രൂപയുടെ പ്രൊക്യുർമെന്റ് സ്റ്റാർട്ടപ്പുകൾക്ക് GAAM വഴി ലഭിച്ചു.

ഒമ്പത് വർഷത്തിനുള്ളിൽ 133-ഓളം സ്റ്റാർട്ടപ്പുകളിലേക്ക് 5,983 കോടിയിലധികം രൂപയുടെ നിക്ഷേപം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്തി. മികച്ച ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ ‘ഇന്നൊവേഷൻ ഗ്രാന്റ്’ വഴി 527 സ്റ്റാർട്ടപ്പുകൾക്കും 230 ഇന്നൊവേറ്റർമാർക്കുമായി 31.33 കോടി രൂപയുടെ സാമ്പത്തിക പിന്തുണയും കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകി.


കൊച്ചിയിൽ 1.8 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇൻക്യുബേഷൻ സ്‌പേസ് ഒരുക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സും, ഉടൻ തുറന്നു കൊടുക്കുന്ന 2.06 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഡിജിറ്റൽ ഹബ്ബും കേരളത്തിന്റെ സ്റ്റാർട്ടപ്പ് സൗഹൃദ സമീപനത്തിന് ഉദാഹരണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള 18 ലീപ് (Launch, Empower, Accelerate, Prosper) സെന്ററുകളിലായി 6.43 ലക്ഷം ചതുരശ്രയടിയിൽ 5,000-ൽ അധികം കോ-വർക്കിംഗ് സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാണ്. ലീപ് അംഗത്വ കാർഡുകൾ വഴി സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും കുറഞ്ഞ ചെലവിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാകും.


ഹഡിൽ ഗ്ലോബൽ ഉച്ചകോടി പോലുള്ള പരിപാടികളിലൂടെയും യംഗ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായ ഇന്റർനാഷണൽ എക്‌സ്‌പോഷർ പ്രോഗ്രാമിലൂടെയും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിൽ ബിസിനസ്, നിക്ഷേപ അവസരങ്ങൾ നേടാൻ സാധിച്ചു. 2016 മുതൽ 474-ഓളം സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ദുബായിൽ ആരംഭിച്ച ആദ്യ ഇൻഫിനിറ്റി കേന്ദ്രവും ബെൽജിയവുമായുള്ള ധാരണാപത്രവും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വിദേശ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രേലിയ, യു.എസ്.എ എന്നിവിടങ്ങളിലും ഇൻഫിനിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.


തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ 5 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലോകോത്തര നിലവാരത്തിലുള്ള എമേർജിംഗ് ടെക്‌നോളജി ഹബ്ബ് നിർമ്മിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത് കേരളത്തെ ഒരു നവസാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും. ‘ഫ്രീഡം സ്‌ക്വയർ’ പദ്ധതിയിലൂടെ 14 ജില്ലകളിലായി 20,000 ചതുരശ്രയടി വിസ്തൃതിയുള്ള കോ-വർക്കിംഗ്, ഇന്നൊവേഷൻ സ്‌പേസുകൾ ഒരുങ്ങുന്നുണ്ട്. ടൂറിസം വകുപ്പുമായി ചേർന്ന് ‘വർക്കേഷൻ അല്ലെങ്കിൽ സ്റ്റാർട്ടപ്പ് പോഡുകൾ’ എന്ന പേരിൽ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വിദൂരതൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.


നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് തുടങ്ങിയ ഡീപ്‌ടെക് മേഖലകളിൽ ഊന്നൽ നൽകി ഒരു ഹൈ പെർഫോമിംഗ് GPU ക്ലസ്റ്റർ സ്ഥാപിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ‘ഏജന്റിക് എഐ’ (Agentic AI) രംഗത്ത് ദേശീയ തലത്തിൽ ഹാക്കത്തോൺ സംഘടിപ്പിച്ച് മികച്ച ഏജന്റുകൾക്ക് സാമ്പത്തിക സഹായം നൽകാനും സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിടുന്നു. പ്രായമായവരുടെ സാമ്പത്തിക ശേഷിയും സർഗ്ഗ ശേഷിയും ഉപയോഗിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ‘ന്യൂ ഇന്നിംഗ്‌സ്’ പദ്ധതിയും കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ മാനം നൽകുന്നു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയിലെ ഈ കുതിപ്പ്, സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും നിർണായക പങ്ക് വഹിക്കുന്നു.


കരുത്തോടെ കേരളം- 63


Share this story

Share

Related Stories