The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകപ്രകാശനവും സെമിനാറും 26ന്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച ചരിത്രരചനാസമിതി തയ്യാറാക്കിയ ‘ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളം’ എന്ന പുസ്തകത്തിന്…

Kerala26 Mar 2025, 12:35 AM 12,246
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകപ്രകാശനവും സെമിനാറും 26ന്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച ചരിത്രരചനാസമിതി തയ്യാറാക്കിയ ‘ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും മാർച്ച് 26 രാവിലെ 10 മണി മുതൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കും. ‘ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാൻ നിർവഹിക്കും. യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ. ആർ. പുസ്തകം ഏറ്റുവാങ്ങും. കേരള ചരിത്രഗവേഷണ കൗൺസിൽ ചെയർമാനും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ. എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തും. കേരള സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. എ. ഷാജി പുസ്തകം പരിചയപ്പെടുത്തും. യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനാകും. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. പ്രിയ വർഗീസ്, യൂണിവേഴ്‌സിറ്റി കോളെജ് യൂണിയൻ ചെയർപേഴ്‌സൺ ഫരിഷ്ത എൻ. എസ്., ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. ജോയ് ബാലൻ വ്‌ളാത്താങ്കര, ചരിത്രരചനാസമിതി അക്കാദമിക്ക് കോ-ഓർഡിനേറ്ററും മുൻ പി.എസ്. സി. അംഗവുമായ ഡോ. പി. മോഹൻദാസ് എന്നിവർ സംസാരിക്കും. ചരിത്രവിഭാഗം മേധാവി പ്രൊഫ. എ. ബാലകൃഷ്ണൻ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ അമ്പിളി ടി.കെ. നന്ദിയും പറയും.


രാവിലെ 10 മണി മുതൽ നടക്കുന്ന സ്വാതന്ത്ര്യസമരചരിത്രം; ആവർത്തിക്കുന്നതും ആവിഷ്‌കരിക്കേണ്ടതും, ‘സ്ത്രീത്വവും പ്രതിഷേധവും; വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ’, മലബാർ സമ്പദ് വ്യവസ്ഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ ചെറുകിട ജന്മിമാരും എന്നീ സെഷനുകളിൽ യഥാക്രമം കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടർ ഡോ. ദിനേശൻ വടക്കിനിയിൽ, കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം അസോ. പ്രൊഫസർ മാളവിക ബിന്നി, ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവകലാശാല തിരൂർ പ്രാദേശികേന്ദ്രം ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. അഭിലാഷ് മലയിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. ഡോ. സജ്‌ന എ., ഡോ. സുരേഷ് ജെ. ഡോ. സജീവ് സിങ് എം. കെ. എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും റിസർച്ച് ഓഫീസർ ശ്രീകല ടി നന്ദിയും പറയും.


Share this story

Share

Related Stories