The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു

ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചു

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ 'ബ്ലൂ ഒറിജിൻ' വികസിപ്പിച്ച റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ്പ് കനാവറലിൽ പ്രാദേശിക സമയം രാത്രി ഒൻപത് മണിയോ…

Kerala29 May 2026, 4:27 PM 7,013
ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചു
ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചു

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ 'ബ്ലൂ ഒറിജിൻ' വികസിപ്പിച്ച റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ്പ് കനാവറലിൽ പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. റോക്കറ്റ് വലിയൊരു അഗ്നിഗോളമായി മാറി ലോഞ്ച് പാഡിൽ തീ പടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. റോക്കറ്റിന്റെ എൻജിൻ ശേഷി പരിശോധിക്കുന്ന 'ഹോട്ട്ഫയർ' പരീക്ഷണത്തിനിടെയാണ് അപകടമുണ്ടായത്. പരീക്ഷണത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതായി ബ്ലൂ ഒറിജിൻ അധികൃതർ സ്ഥിരീകരിച്ചു.

ലോഞ്ച് പാഡിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചു. പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് ബ്രെവാർഡ് കൗണ്ടി എമർജൻസി മാനേജ്‌മെന്റ് വ്യക്തമാക്കി. റോക്കറ്റ് തകർന്നത് വലിയൊരു തിരിച്ചടിയാണെങ്കിലും കമ്പനി ശക്തമായി മുന്നോട്ട് പോകുമെന്ന് ജെഫ് ബെസോസ് പ്രതികരിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കമ്പനി അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് സ്പേസ് ഫോഴ്സും രംഗത്തുണ്ട്. ബഹിരാകാശ ദൗത്യങ്ങൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും അന്വേഷണത്തിന് നാസയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംഭവത്തെക്കുറിച്ച് നിരീക്ഷിച്ചുവരികയാണ്.

കഴിഞ്ഞ മാസവും ബ്ലൂ ഒറിജിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു. സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ തിരിച്ചടി.

Share this story

Share

Related Stories