The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ…

Kerala10 Jul 2026, 10:29 PM 6,588
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യയാണ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞിന് ഇന്ന് ഉച്ചയോടെ രക്തസമ്മർദ്ദം വൻതോതിൽ വ്യതിയാനപ്പെടുകയും തുടർന്ന് മസ്തിഷ്ക മരണം (Brain Death) സ്ഥിരീകരിക്കുകയുമായിരുന്നു. സൂരജ് – വിജിഷ ദമ്പതികൾക്ക് ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ കുഞ്ഞാണ് ദേവാൻഷ്.

നാല് ദിവസം മുൻപ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും പരുക്കേറ്റിരുന്നു. മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷമാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പീഡിയാട്രീഷ്യനെ കാണിച്ച കുഞ്ഞിനെ പിന്നീട് പ്ലാസ്റ്റിക് സർജന്റെ അടുത്തേക്ക് മാറ്റി. കുഞ്ഞ് നിലവിളിക്കുകയും ബഹളം വെക്കുകയും ചെയ്തതിനെ തുടർന്ന് പ്ലാസ്റ്റിക് സർജന്റെ നിർദ്ദേശപ്രകാരമാണ് അനസ്തേഷ്യ നൽകിയത്. എന്നാൽ അനസ്തേഷ്യ നൽകിയ ഉടൻ തന്നെ കുഞ്ഞിന് ബോധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ അതീവ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജനറൽ അനസ്തേഷ്യ നൽകാറില്ലെന്ന് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നു. സംഭവത്തിൽ കടുത്ത ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പയ്യന്നൂർ പോലീസ് അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ നേരത്തെ തന്നെ കേസ് എടുത്തിരുന്നു. കുഞ്ഞിന്റെ മരണത്തോടെ കേസിൽ കൂടുതൽ അന്വേഷണം നടക്കും.

Share this story

Share

Related Stories