The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരളത്തിൽ ഒറ്റ സീറ്റിലും ബിജെപിക്ക്‌ രണ്ടാംസ്ഥാനം പോലും ഉണ്ടാകില്ല; സിഎഎ വിഷയത്തിൽ കോൺഗ്രസിന്റേത്‌ കുറ്റകരമായ മൗനം: മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക്‌ ജയിക്കാൻ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിലും ബിജെപിക്ക്‌ രണ്ടാംസ്ഥാനം പോലും കിട്ടില്ല. വർഗീയ…

Kerala06 Apr 2024, 8:12 PM 20,669
കേരളത്തിൽ ഒറ്റ സീറ്റിലും ബിജെപിക്ക്‌ രണ്ടാംസ്ഥാനം പോലും ഉണ്ടാകില്ല; സിഎഎ വിഷയത്തിൽ കോൺഗ്രസിന്റേത്‌ കുറ്റകരമായ മൗനം: മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക്‌ ജയിക്കാൻ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിലും ബിജെപിക്ക്‌ രണ്ടാംസ്ഥാനം പോലും കിട്ടില്ല. വർഗീയ രാഷ്‌ട്രീയത്തെ കേരളം കാലുകുത്താൻ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ചേർത്തലയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ ലീഗിന്റെ കൊടി ഒഴിവാക്കാൻ മുഴുവൻ കൊടികളും ഒഴിവാക്കിയത്‌ കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് വ്യക്തമാക്കുന്നതാണ്‌. 2016ൽ നേമത്ത്‌ ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബിജെപിക്ക് പോലും അറിയില്ല. 2016 ൽ നേമത്ത് 17.38 ശതമാനം വോട്ട് മാത്രമാണ്‌ യുഡിഎഫിന് ഉണ്ടായത്‌. 7 ശതമാനമായി കുറഞ്ഞപ്പോൾ ആണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്‌തു അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയവരാണ് യുഡിഎഫുകാർ. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എൽഡിഎഫ്. പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് പാർട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ എന്ന് സംശയം ഉണ്ട്. സിഎഎ വിഷയത്തിൽ കുറ്റകരമായ മൗനം പ്രകടനപത്രികയിലൂടെ കോൺഗ്രസ് കാണിക്കുന്നു. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ തയ്യാറാകുന്നില്ല. വലിയ വിഭാഗത്തിന്റെ ആശങ്കയിൽ രാജ്യത്തെ ഒരു പ്രതിപക്ഷ പാർട്ടിക്ക് ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൗരത്വ ഭേദഗതി ഉണ്ടാകരുതെന്ന നിർബന്ധം കോൺഗ്രസിന് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്ന്‌ നിൽക്കാനുള്ള മനസ് ആണ്‌.

എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക വ്യക്തമാക്കുന്നത്. കശ്‌മീർ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. സമരസപ്പെടലിനു മറ്റൊരു ഉദാഹരണം ആണിത്. ഭരണത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്ന് പറയാൻ കോൺഗ്രസിനാകുന്നില്ല. ബാബറി മസ്‌ജിദ് വിഷയത്തിലും കോൺഗ്രസ് നിലപാട് സംഘപരിവാറിന് ഒത്താശ ചെയ്യുന്നതായിരുന്നു.

അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ കോൺഗ്രസ് സർക്കാർ ഉത്തരവിട്ടു. സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്നുനിൽക്കാൻ കോൺഗ്രസിന് എങ്ങനെ കഴിയുന്നു?. അതുകൊണ്ടാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ആവർത്തിച്ചു പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story

Share

Related Stories