The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വംശനാശഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളുടെ സംരക്ഷണത്തിന് നൂതന പദ്ധതിയുമായി ജൈവവൈവിധ്യ ബോർഡ്

സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടൻ ശുദ്ധജല മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെ.എസ്.ബി.ബി) നൂതന പദ്ധതി നടപ്പിലാക്കുന്നു. ഗവേഷകരെയും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തേയും…

Kerala07 Feb 2025, 6:05 AM 19,301
വംശനാശഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളുടെ സംരക്ഷണത്തിന് നൂതന പദ്ധതിയുമായി ജൈവവൈവിധ്യ ബോർഡ്

സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടൻ ശുദ്ധജല മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെ.എസ്.ബി.ബി) നൂതന പദ്ധതി നടപ്പിലാക്കുന്നു. ഗവേഷകരെയും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തേയും ജൈവവൈവിധ്യ പരിപാലന സമിതികളേയും (ബി.എം.സി) ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ തനതായ ജല ജൈവവൈവിധ്യം സംരക്ഷിക്കാനാണ് ‘ഉൾനാടൻ ജല ജൈവവൈവിധ്യ സംരക്ഷണവും ഭാവി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കലും’ എന്ന പേരിൽ ഈ സംരംഭം ആരംഭിക്കുന്നത്. ശുദ്ധജല മത്സ്യ സംരക്ഷണത്തിനായുള്ള ബോധവൽക്കരണവും നയ-തല ഇടപെടലുകളും ലക്ഷ്യമിട്ടുകൊണ്ട് 2025 ഫെബ്രുവരി 5ന് കാര്യവട്ടത്തെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ ലോക തണ്ണീർത്തട ദിനാചരണവുമായി ബന്ധപ്പെട്ട ഒരു കൺസൾട്ടേറ്റീവ് വർക്ക്‌ഷോപ്പ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇതിനായി സംഘടിപ്പിച്ചു. പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം കേരളത്തിന്റെ ജല പൈതൃകം സംരക്ഷിക്കുന്നതിനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.


ക്യാപ്റ്റീവ് ബ്രീഡിംഗ്, നാടൻ മത്സ്യ ഇനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, സുസ്ഥിരമായ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. വംശനാശഭീഷണി നേരിടുന്ന 10 മത്സ്യ ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് കെ.എസ്.ബി.ബി പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെമ്പൻ കൂരൽ, ആശ്ചര്യ പരൽ, കരിംകഴുത്തൻ മഞ്ഞേട്ട, ചാലക്കുടി പരൽ, മോടോൻ, നാടൻ മുശി, ഈറ്റിലക്കണ്ട, കരിമ്പാച്ചി, കരിയാൻ, ചെങ്കണിയാൻ/മിസ് കേരള എന്നിവയാണ് അവ.


കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെയും (കുഫോസ്) അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങളായ കപ്പാസിറ്റി-ബിൽഡിംഗ് വർക്ക്ഷോപ്പുകൾ, പ്രാദേശിക പങ്കാളികളുമായുള്ള സഹകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വൈവിധ്യമാർന്ന കാർഷിക രീതികളിലൂടെ പ്രാദേശിക സമൂഹങ്ങൾക്ക് ബദൽ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇതിലൂടെ ലക്ഷ്യമിടുന്നു.


അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ സ്വാഗതവും അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് സീനിയർ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. എ. ബിജു കുമാർ നന്ദിയും രേഖപ്പെടുത്തി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ഡോ. എ. ബിജുകുമാർ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻസ്റ്റഡീസ് മാനേജ്‌മെന്റ് സെന്ററിലെ ഡോ. രാജീവ് രാഘവൻ, ഡോ. അൻവർ അലി പി. എച്ച്., എന്നിവർ പങ്കെടുത്തു. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളെ സംരക്ഷിക്കുമ്പോൾ നാം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ജർമ്മനിയിലെ ബെർലിൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. ജോർജ് ഫ്രഹോഫ് ക്ലാസ് എടുത്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പാനൽ ഡിസ്‌കഷനിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെൻസൺ കെ., ഡോ. എസ്. എം. റാഫി, ഡോ. പ്രമോദ് കിരൺ ആർ. ബി., ഡോ. മിഥുൻ സുകുമാരൻ, ഡോ. കുര്യൻ മാത്യു എബ്രഹാം, ഡോ. ഉമ്മൻ വി. ഉമ്മൻ, കുഫോസിലെ ഡോ. രാജീവ് രാഘവൻ, ഡോ. അൻവർ അലി എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി. എസ്. വിമൽ കുമാർ നന്ദി പറഞ്ഞു.


Share this story

Share

Related Stories