The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലൈഫ് സയൻസ് രംഗത്ത് നിക്ഷേപം ആകർഷിക്കാൻ ബയോ കണക്ട് വ്യവസായ കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കും: മന്ത്രി പി രാജീവ്

* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും* സെപ്റ്റംബർ 27, 28 തീയതികളിൽ സംസ്ഥാനത്തെ ലൈഫ് സയൻസ് ഗവേഷണ വികസന മേഖലയ്ക്ക് കുതിപ്പു പകരുന്നതിനായി സംഘടിപ്പിക്കുന്ന വ്യവസായ കോൺക്ലേവ് ബയോ കണക്ട് തിരുവനന്തപുരത്ത് നടക്കുമ…

Kerala26 Sep 2024, 4:30 AM 16,874
ലൈഫ് സയൻസ് രംഗത്ത് നിക്ഷേപം ആകർഷിക്കാൻ ബയോ കണക്ട് വ്യവസായ കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കും: മന്ത്രി പി രാജീവ്

* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


* സെപ്റ്റംബർ 27, 28 തീയതികളിൽ




 സംസ്ഥാനത്തെ ലൈഫ് സയൻസ് ഗവേഷണ വികസന മേഖലയ്ക്ക് കുതിപ്പു പകരുന്നതിനായി സംഘടിപ്പിക്കുന്ന വ്യവസായ കോൺക്ലേവ് ബയോ കണക്ട് തിരുവനന്തപുരത്ത് നടക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 27, 28 ദിവസങ്ങളിൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടിയിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെയും കേരളത്തിൽ ആരംഭിക്കാൻ പോകുന്ന മറ്റ് ലൈഫ് സയൻസ് പാർക്കുകളുടേയും ഏകോപനത്തിനായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സബ്സിഡിയറി കമ്പനിയായി രൂപീകരിച്ച കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ (ക്ലിപ്) നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.


        സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് ഭാരത് ബയോടെക് സിഎംഡി ഡോ. കൃഷ്ണ എല്ല എന്നിവർ മുഖ്യാതിഥികളായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ക്ലിപ് ഡയറക്ടർമാരായ സി. പദ്മകുമാർ, ഡോ. സി.എൻ രാംചന്ദ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ക്ലിപ് സിഇഒ ഡോ. കെ.എസ് പ്രവീൺ എന്നിവർ സംസാരിക്കും.


        തുടർന്ന് കേരളത്തിലെ ലൈഫ് സയൻസ് വ്യവസായങ്ങൾ, ആഗോള ലൈഫ് സയൻസ് പരിതസ്ഥിതി, ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് അഗ്രിഫുഡ്സ്, ആരോഗ്യപരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷ വളർത്തിയെടുക്കൽ, വാക്സിനുകളും ഫാർമ വ്യവസായവും, എഐയും ജനതികശാസ്ത്രവും തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ധരടങ്ങിയ പാനലുകൾ കോൺക്ലേവിൽ ചർച്ച ചെയ്യും. ജർമനിയിലെ ഇൻവെന്റ് ഡയഗ്നോസ്റ്റിക്ക സിഇഒ പ്രൊഫ. ഹോളിത്, ബ്രിട്ടനിലെ ലാന്റ് മെഡിക്കൽ എംഡി ജൊവാൻ ലാന്റ, സീഷെം എഫ്ആർഎസ്സിയുടെ ഡോ. സാം വൈറ്റ്ഹൗസ്, ബിറാക് എംഡി ഡോ. ജിതേന്ദ്രകുമാർ, റിലയൻസ് ലൈഫ് സയൻസസ് പ്രസിഡന്റ് ഡോ. കെ.വി സുബ്രഹ്മണ്യൻ, ഭാരത് സിറംസ് ആൻഡ് വാക്സിൻസിന്റെ സിഒഒ അലോക് ഖെത്രി എന്നിവരുൾപ്പെടെ ലൈഫ് സയൻസ് രംഗത്തെ വിവിധ കമ്പനികളുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.


        രണ്ടാം ദിവസമായ 28 ന് രാവിലെ 9.40 ന് ദേശീയ ബയോഫാർമ മിഷൻ ഡയറക്ടർ ഡോ. രാജ് കെ. ശിരുമല്ലയും 9.55 ന് ഇൻഡ്യൻ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം മുൻ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമിയും സംസാരിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി. രാജീവ് പങ്കെടുക്കും.


        വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘം കോൺക്ലേവിന് മുന്നോടിയായി 26 ന് തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കും അനുബന്ധ സൗകര്യങ്ങളും സന്ദർശിക്കുകയും തുടർന്ന് ഇവർ വ്യവസായ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്യും. സ്റ്റാർട്ടപ് മിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാർട്ടപ്പുകൾ 28 ന് ലൈഫ് സയൻസ് രംഗത്തെ നിക്ഷേപകർക്കു മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


Share this story

Share

Related Stories