The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ

സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി റവന്യൂ, സർവെ- ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവെ ദേശീയ കോൺക്ലേവ് ജൂൺ 25 വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന…

Kerala25 Jun 2025, 3:45 AM 35,942
ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ

സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി റവന്യൂ, സർവെ- ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവെ ദേശീയ കോൺക്ലേവ് ജൂൺ 25 വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി എ. ജയതിലക് സ്വാഗതമാശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ്കുമാർ, വി.ഡി. സതീശൻ, വി ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പി. രാജീവ്, എം.ബി. രാജേഷ്, പി. പ്രസാദ്, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.


ജൂൺ 25 മുതൽ 28 വരെ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ്  മന്ത്രിമാരും റവന്യൂ-സെറ്റിൽമെന്റ്കമ്മിഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.


അരുണാചൽ പ്രദേശ്, ചത്തീസ്ഗഢ്, തമിഴ്‌നാട്, ഹരിയാന, ആന്ധ്രപ്രദേശ്, ഡെൽഹി, ഹിമാചൽപ്രദേശ്, ഗോവ, കർണ്ണാടക, മധ്യപ്രദേശ്, പുതുച്ചേരി, മണിപ്പൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം, ഝാർഖണ്ഡ്, നാഗാലാന്റ്, സിക്കിം, തെലങ്കാന, ത്രിപുര, ഉത്താരാഖണ്ഡ്, പശ്ചിമ ബംഗാൾ, ചണ്ഡീഗഢ്, ദാദ്ര നാഗർ ഹവേലി, ദാമൻ ആൻറ് ദിയു, ലഡാക് എന്നീ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർവെ, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.


കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ലാന്റ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. അന്തർദ്ദേശീയ, ദേശീയ തലത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരും സെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ എൻറെ ഭൂമി പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും ചർച്ച ചെയ്യപ്പെടും.


കോൺക്ലേവിനോടൊപ്പം ഉദയ് സമുദ്രയിൽ നടക്കുന്ന  ഡിജിറ്റൽ സർവെ എക്‌സ്‌പോ ഭൂഭരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രീതികളും മുന്നേറ്റങ്ങളും സാങ്കേതിക മുൻകൈകളും പ്രദർശിപ്പിക്കും. കോൺക്ലേവിൻറെ അവസാന ദിവസമായ ജൂൺ 28 ന് വിവിധ  ജില്ലകളിൽ നടക്കുന്ന ഫീൽഡ് സന്ദർശനം സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച  ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾ തത്സമയം കാണാനും ചാലകശക്തികളായ ഉദ്യോഗസ്ഥരോടും മറ്റ് സ്റ്റേക്ക് ഹോൾഡർമാരോടും സംവദിക്കാനും പൊതുജന കേന്ദ്രീകൃതമായ ഡിജിറ്റൽ റീസർവെ നേരിൽകാണാനും അവസരം ഒരുക്കും.


Share this story

Share

Related Stories