The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നീലേശ്വരം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത്

സ്വരാജ് ട്രോഫിയുമായി മുന്നില്‍കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്…

Kerala16 Feb 2024, 11:45 PM 30,132
നീലേശ്വരം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത്

സ്വരാജ് ട്രോഫിയുമായി മുന്നില്‍


കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ചരിത്ര രേഖയില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ് ഈ അവാര്‍ഡ് നേട്ടം. പോരായ്മകളും പരിമിതികളും ഏറെയുണ്ടെങ്കിലും ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് നൂതനമായിട്ടുള്ള കാഴ്ചപ്പാടുകള്‍, സുതാര്യത, സുസ്ഥിരത, സമഗ്രത, എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഏറെ അഭിമാനകരമായിട്ടുള്ള സമ്മാനമാണ് ലഭിച്ചത്.


നമ്മുടെ സ്രോതസ്സുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്റെ ഔന്നിത്വം സ്വപ്നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും കൂടുതല്‍ മികച്ചു നിന്നതിനാണ് സംസ്ഥാന തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പറഞ്ഞു.


2022-23 പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലീനിക്ക്, അതിജീവനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്‌നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും, സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രികാല ഒ.പി, മൂന്ന് ഫിഷ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സി യില്‍ ബ്ലോക്ക്തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് കൊണ്ട് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌ക്കരണത്തിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആര്‍.ആര്‍.എഫ് മാതൃക.


കാര്‍ഷിക രംഗത്ത് യന്ത്ര വത്കൃത തൊഴില്‍ സേന, അഭ്യസ്ത വിദ്യരായ പട്ടകജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ശില്പശാല, സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും, വ്യാവസായ മേഖലയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ബ്രാന്‍ഡില്‍ മുരങ്ങയില, തുളസിയില ടീ-ബാഗ് യൂണിറ്റുകള്‍, ഇന്‍വെസ്റ്റേഴ്‌സ് മീറ്റു്, ക്ഷീര വികസന മേഖലയില്‍ ക്ഷീര വര്‍ദ്ധിനി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില സബ്‌സിഡി, ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹന വിതരണം.


കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, തരിശു രഹിത ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേള. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും ശുചിത്വ സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, കുളം നവീകരണം, വനിതാ വിപണന കേന്ദ്രങ്ങള്‍, ബ്ലോക്ക്തല ദുരന്ത നിവാരണ സേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 946845 തൊഴില്‍ ദിനങ്ങളും 662 വ്യക്തിഗത ആസ്തികളും സൃഷ്ടിച്ചു കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി, എന്നിങ്ങനെ സര്‍വ്വതലത്തിലും വികസനങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചു.


തെളിമയാര്‍ന്ന വികസന കാഴ്ചപ്പാടിന്റെയും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആസുത്രണ മികവിന്റെയും ജനകീയവും നവീനവുമായ വികസന മോണിറ്ററിംഗിന്റെയും നേട്ടങ്ങള്‍ക്കൊപ്പം ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ഉറച്ച പിന്തുണയും നേതൃ മികവും ജനങ്ങളുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്ക് നിതാനം. പ്രിയ സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്തുകള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങി മുഴുവന്‍ പേര്‍ക്കും പ്രസിഡണ്ട് മാധവന്‍ മണിയറ നന്ദി അറിയിച്ചു.


ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജന പിന്തുണയുമാണ് മാധവന്‍ മണിയറ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്കാധാരം.


പൊതുഭരണം, സംരംഭ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ഘടക പദ്ധതികളുടെ പ്രവര്‍ത്തനം, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കുമായുള്ള പദ്ധതികള്‍, ഊര്‍ജ്ജ സൗഹൃദ, ജല സൗഹൃദ പദ്ധതികള്‍, ജീവിത ശൈലീ രോഗ പ്രതിരോധം, ഡയാലിസിസ് സൗകര്യം, ഐ.എസ്.ഒ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ബ്ലോക്ക് പഞ്ചായത്തുകളെ കണ്ടെത്തുന്നതിന് പരിഗണിച്ചത്.


Share this story

Share

Related Stories