The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തയ്യൽ തൊഴിലാളികൾക്ക് ആനുകൂല്യം വിതരണം ചെയ്തു

തയ്യൽ തൊഴിലാളി ആനുകൂല്യ വിതരണവും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രസിദ്ധീകരിച്ച ക്ഷേമദർപ്പണം കൈപ്പുസ്തകം, നവീകരിച്ച സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രകാശനവും സെക്രട്ടറിയേറ്റിലെ നവകൈരളി ഹാളിൽ മന്ത്രി വി ശിവൻ…

Kerala28 Mar 2025, 9:40 PM 31,274
തയ്യൽ തൊഴിലാളികൾക്ക് ആനുകൂല്യം വിതരണം ചെയ്തു

തയ്യൽ തൊഴിലാളി ആനുകൂല്യ വിതരണവും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രസിദ്ധീകരിച്ച ക്ഷേമദർപ്പണം കൈപ്പുസ്തകം, നവീകരിച്ച സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രകാശനവും സെക്രട്ടറിയേറ്റിലെ നവകൈരളി ഹാളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.


സംസ്ഥാനത്തെ തയ്യൽ തൊഴിലാളികൾ, തയ്യൽ സ്വയം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ എന്നിവർക്ക് വേണ്ടി മാതൃകാപരമായ ക്ഷേമപ്രവർത്തനമാണ് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ അർഹതയുള്ള 10 ഗുണഭോക്താക്കൾക്കുള്ള മരണാനന്തര ധനസഹായമായ 4,68,280 രൂപ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.


കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചരിത്രം, നിയമം, ചട്ടങ്ങൾ എന്നിവയിൽ നാളിതുവരെ വരുത്തിയിട്ടുള്ള ഭേദ ഗതികൾ ക്രോഡീകരിക്കുകയും, ആയതിന് പുറമേ തയ്യൽ തൊഴി ലാളികൾ നിർബന്ധമായും നടപടി ക്രമങ്ങൾ, അറിഞ്ഞിരിക്കേണ്ട ബോർഡിന്റെ ഓഫീസ് നടപടിക്രമങ്ങളെ സംബന്ധിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ നിന്നും പുറപ്പെടുവിക്കുന്ന സർക്കുലറുകൾ എന്നിവ ലളിതമായ ഭാഷയിൽ രേഖപ്പെടുത്തിയാണ് ”ക്ഷേമ ദർപ്പണം’ എന്ന പേരിലുള്ള ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. വെബ് സൈറ്റ് നവീകരണം കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്.


\"\"


നിലവിൽ ബോർഡിൽ ഏഴുലക്ഷത്തി അറുപത്താറായിരത്തി ഇരുനൂറ്റി ഒന്ന് (7,66,201) അംഗങ്ങളും ഒരുലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ച് (117,985) പെൻഷൻകാരും ഉണ്ട്. പെൻഷന് പുറമെ വിവാഹ ധനസഹായം, പ്രസവ ധനസഹായം, ചികിത്സാ ധനസഹായം, റിട്ടയർമെന്റ് ആനുകൂല്യം തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ ബോർഡ് നൽകി വരുന്നുണ്ട്.


തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചരിത്രം, നിയമം, ചട്ടങ്ങൾ എന്നിവയിൽ നാളിതുവരെ വരുത്തിയിട്ടുള്ള ഭേദഗതികൾ ഉൾപ്പെടുത്തി ക്ഷേമദർപ്പണം എന്ന പേരിൽ ഒരു കൈപുസ്തകം അച്ചടിച്ച് ഇറക്കുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ബോർഡിന്റെ നിലവിലുള്ള വെബ് സൈറ്റ് പൂതിയ മാതൃകയിൽ പരിഷ്കരിച്ച് ഇറക്കുന്നതും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 10 ഗുണഭോക്താക്കൾക്കുള്ള മരണാനന്തര ധനസഹായമായ നാല് ലക്ഷത്തി അറുപത്തി എട്ടായിരത്തി ഇരുനൂറ്റി എൺപത് രൂപ (4,68,280) ഇന്ന് ഇവിടെ വച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് വിതരണം ചെയ്യുകയാണ്.എലിസബത്ത് അസീസി ചെയർമാനായിട്ടുള്ള ബോർഡ് മാതൃകാപരമായ പ്രവർത്തനമാണ് കാഴച വയ്ക്കുന്നത്. ബോർഡ് അംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.


തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലേബർകമ്മീഷണർ സഫ്ന നസറുദ്ദീൻ സ്വാഗതമാശംസിച്ചു. സിഇഒ ആർ പ്രമോദ് നന്ദി പറഞ്ഞു


Share this story

Share

Related Stories