The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബീച്ചിനെ മാലിന്യമുക്തമാക്കി അഴകേറും കേരളം ശുചീകരണ യജ്ഞം

സംസ്ഥാനം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ‘അഴകേറും കേരളം’ എന്ന ശുചീകരണ യജ്ഞം 2024 ന് ജില്ലയില്‍ തുടക്കമായി. ശുചീകരണ യജ്ഞം പ്രവര്‍ത്തനങ്…

Kerala26 Feb 2024, 4:30 PM 46,134
ബീച്ചിനെ മാലിന്യമുക്തമാക്കി അഴകേറും കേരളം ശുചീകരണ യജ്ഞം

സംസ്ഥാനം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ‘അഴകേറും കേരളം’ എന്ന ശുചീകരണ യജ്ഞം 2024 ന് ജില്ലയില്‍ തുടക്കമായി. ശുചീകരണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് കൊല്ലം ബീച്ചില്‍ ഉദ്ഘാടനം ചെയ്തു. കടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉപാധികള്‍ തീരത്ത് ഉപേക്ഷിക്കുന്നത് കടലിനെയും തീരത്തെയും മലിന്യകൂമ്പാരമാക്കുന്നുവെന്നും കടയുടമകള്‍ ശ്രദ്ധയോടെ അവ കൈകാര്യം ചെയ്യണമന്നും മേയര്‍ പറഞ്ഞു. ബീച്ചിനെ സംരക്ഷിക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും കലക്ടര്‍ എന്‍ ദേവീദാസ് പറഞ്ഞു.


മേയര്‍, കലക്ടര്‍, എന്നിവരുടെ നേതൃത്വത്തില്‍ ബീച്ചും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. രാവിലെ 7.30 ന് ആരംഭിച്ച യജ്ഞത്തില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ തീരത്ത് നിന്നും ശേഖരിച്ചു ചാക്കുകളിലാക്കി. കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ ഫെല്ലോയുടെ ഉത്തരവാദിത്തത്തിലായിരുന്നു ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍.


ക്വിലോണ്‍ സെന്റര്‍ ലയന്‍സ് ക്ലബ്ബിന്റെയും കൊയിലോണ്‍ റോസസ് ലയന്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അഞ്ച് ബോട്ടില്‍ ബൂത്തുകളും തീരത്തിന് സമീപത്ത് സ്ഥാപിച്ചു. ഒന്നില്‍ 2500 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാം. കൗണ്‍സിലര്‍ ടോമി, എ ഡി എം അനില്‍, ശുചിത്വമിഷന്‍ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍,നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഐസക്, ഫാത്തിമ മാതാ കോളേജ് എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ മഞ്ജു, ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുനില്‍കുമാര്‍, ലയണ്‍സ് വിഡിജി ജെയിന്‍ സി ജോബ്, കോര്‍ഡിനേറ്റര്‍മാരായ ടിജു, അരുണ്‍, എന്‍ എസ് എസ് വോളന്റിയേഴ്‌സ്, ശുചിത്വമിഷന്‍ ആര്‍പിമാര്‍, ശുചിത്വ മിഷന്‍ വൈപിമാര്‍, ഫിഷറീസ് വകുപ്പിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ്,സീഗാര്‍ഡ്,പത്മശ്രീ അലിമണിക് ഫാന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യാനോഗ്രാഫി അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.


സ്വച്ച് സര്‍വേക്ഷന്‍ 2024 സിറ്റിസണ്‍ ഫീഡ്ബാക്ക് ക്യാമ്പയിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫ്‌ലാഷ് മോബ്, ക്ലീന്‍ ഡ്രൈവ് എന്നിവയ്ക്കും തുടക്കമായി. സൈക്കിള്‍റാലി ചിത്രരചനമത്സരങ്ങള്‍, നാടന്‍പാട്ട്, ക്വിസ് പ്രോഗ്രാം എന്നിവ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.


Share this story

Share

Related Stories