The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ പഠനനിലവാരവും ഉയര്‍ന്നു; മന്ത്രി

സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ പഠന നിലവാരവും ഉയര്‍ന്നെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി…

Kerala18 Jan 2024, 5:10 AM 26,877
സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ പഠനനിലവാരവും ഉയര്‍ന്നു; മന്ത്രി

സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ പഠന നിലവാരവും ഉയര്‍ന്നെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പാമ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ മക്കള്‍ക്ക് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കി മികച്ച വിദ്യാഭ്യാസമാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പാമ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പഠനനിലവാരവും ഉയര്‍ത്തുകയാണ്. കഴിഞ്ഞ അധ്യായന വര്‍ഷം 100 ശതമാനം വിജയം സ്‌കൂളിന് നേടാനായി. ചേലക്കര മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് വിദ്യാഭ്യാസമേഖല നവീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


തിരുവില്ല്വാമല ഗവ. എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 2.49 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഭരണാനുമതിയാകുന്ന മുറയ്ക്ക് വേഗത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട ഉടനെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


മൂന്ന് നിലകളിലായി രൂപകല്‍പ്പന ചെയ്തിട്ടുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയുമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. രണ്ട് കോടി രൂപ ചെലവില്‍ 6008 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനുള്ള നാല് ക്ലാസ്‌റൂമുകള്‍, ടോയ്‌ലറ്റുകള്‍, സ്റ്റാഫ് റൂം, ഓഫീസ് റൂം, കമ്പ്യൂട്ടര്‍ റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം. കെട്ടിട ഉദ്ഘാടന ചടങ്ങനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും നടന്നു.


ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്. നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷയായി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ അഷറഫ്, തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് ഉദയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വിനി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, പ്രിന്‍സിപ്പാള്‍ ഡോ. പി. സുകുമാരന്‍, പ്രധാന അധ്യാപിക വി.എം സുനിത, മുന്‍ പിടിഎ പ്രസിഡന്റ് പീതാംബരന്‍, പിടിഎ പ്രസിഡന്റ് വൈ.സി സുരേഷ്, എംപിടിഎ പ്രസിഡന്റ് ടി.എ സജിത, എസ്എംസി ചെയര്‍പേഴ്‌സണ്‍ കെ. സംഗീത, സ്‌കൂള്‍ ചെയര്‍മാന്‍ കെ.കെ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories