The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സായുധസേനാ പതാകദിനം ആചരിച്ചു

രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പ…

Kerala07 Dec 2024, 6:45 PM 11,166
സായുധസേനാ പതാകദിനം ആചരിച്ചു

രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്വന്തം കുടുംബത്തെയും വ്യക്തിപരമായ താൽപര്യങ്ങളെയും പോലും വിസ്മരിച്ച് രാഷ്ട്രത്തിന് വേണ്ടി നിസ്വാർഥമായി ത്യാഗം ചെയ്യുന്നവരാണ് നമ്മുടെ സൈനികരെന്ന് മന്ത്രി പറഞ്ഞു.


അതിനാൽ, ജീവത്യാഗം ചെയ്ത സൈനികരുടെയും കുടുംബങ്ങളുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പതാക ദിനാചരണവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. എൻസിസി കാഡറ്റുകളിൽനിന്ന് പതാക സ്റ്റാമ്പ് സ്വീകരിച്ചായിരുന്നു ഉദ്ഘാടനം. രാവിലെ കണ്ണൂരിലെ യുദ്ധസ്മാരകത്തിൽ മന്ത്രി പുഷ്പചക്രം സമർപ്പിച്ചു.


ഉദ്ഘാടന ചടങ്ങിൽ വാർ മെമ്മോറിയൽ കൺവീനർ റിട്ട. കേണൽ എൻ വി ജി നമ്പ്യാർ അധ്യക്ഷനായി. റിട്ട. വിങ് കമാൻഡർ പി എ വിജയൻ സായുധസേനാ പതാകദിന സന്ദേശം നൽകി. എഡിഎം സി പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ കെ ഷാജി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കേരള സ്‌റ്റേറ്റ് എക്‌സ് സർവീസ് മെൻ ലീഗ് ജില്ലാ പ്രസിഡൻറ് വത്സരാജ് മടയമ്പത്ത്, നാഷനൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡൻറ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, അഖില ഭാരതീയ പൂർവ്വസൈനിക സേവാ പരിഷത്ത് വനിതാ വിംഗ് പ്രസിഡൻറ് റിട്ട. കേണൽ സാവിത്രി കേശവൻ, എയർഫോഴ്‌സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്റർ ജില്ലാ പ്രസിഡൻറ് അഡ്വ. നാരായണൻ എംവി, ജില്ലാ സൈനികക്ഷേമ ഓഫീസ് വെൽഫെയർ ഓർഗനൈസർ വി പി ജോസ് എന്നിവർ സംസാരിച്ചു. വിമുക്തഭട സെമിനാറിൽ ജില്ലാ സൈനികക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് എഎം ഖാദർ വിഷയം അവതരിപ്പിച്ചു.


Share this story

Share

Related Stories