The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ലോറികൾച്ചർ സെന്റർ (BMFC)  നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ സർട്ടിഫിക്കറ്…

Kerala15 Jul 2025, 3:25 AM 52,555
പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ലോറികൾച്ചർ സെന്റർ (BMFC)  നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ട്രെയിനിങ്,  മൂന്ന് മാസം അപ്രെന്റിസ്ഷിപ് എന്നിങ്ങനെയാണ് കോഴ്‌സ് ഘടന. 01.04.2025 ൽ 35 വയസ്സിൽ താഴെ പ്രായമുള്ള അഗ്രിക്കൾച്ചർ/ബയോളജി/ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു / വി.എച്.എസ്.ഇ പാസ്സായിട്ടുള്ളവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്.  നിലവിലുള്ള സർക്കാർ സംവരണ വ്യവസ്ഥകൾ ബാധകമാക്കിയാകും പ്രവേശനം. തൊഴിൽ സാധ്യതയുള്ള/ സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യ, നഴ്‌സറി മാനേജ്‌മെന്റ്‌ എന്നീ മേഖലകളിൽ സമഗ്രമായ പ്രായോഗിക പരിശീലനവും നൽകുന്നു. ഒരു ബാച്ചിൽ 20 പേർക്ക് മാത്രം പ്രവേശനം നൽകുന്ന ഈ കോഴ്‌സിന് ഫീസ് 4500 രൂപ (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) ആണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്റോടുകൂടി മൂന്ന് മാസത്തേക്ക് അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങും BMFC യിൽ നൽകും.  അപേക്ഷഫോമും പ്രോസ്പെക്ട്സും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralaagriculture.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.


ജൂലൈ 28 വൈകുന്നേരം 4.30 മണിക്കകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത അപേക്ഷകരുടെ ലിസ്റ്റ് ആഗസ്റ്റ് 5 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ, കഴക്കൂട്ടം,തിരുവനന്തപുരം, കേരളം, പിൻ-695582 Tel: 0471-2413739, Mob: 9383470296 Email: bmfckzkmtvm.agri@kerala.gov.in.


Share this story

Share

Related Stories