The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാവുകയാണെന്ന് മുഖ്യമന്ത്രി. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി മെയ് 20 മുതൽ 26 വരെ…

Kerala30 May 2025, 8:00 PM 47,603
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാവുകയാണെന്ന് മുഖ്യമന്ത്രി. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി മെയ് 20 മുതൽ 26 വരെയുള്ള കാലയളവിൽ 13,698 വ്യക്തികളെ പരിശോധിച്ചു. വലിയ അളവിൽ വിൽപന നടത്തിയ 5 കേസുകളും 19 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 626 കേസ് രജിസ്റ്റർ ചെയ്തു.  660 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 393.48 ഗ്രാം എം ഡി എം എയും 166.588 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മെയ് 19 മുതൽ 24 വരെ എക്‌സൈസ് വിഭാഗം 31.327 കിലോഗ്രാം കഞ്ചാവും 9.90 ഗ്രാം എം ഡി എം എയും പിടികൂടി. 155 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഡ്രഗ് ഇന്റലിജൻസ് സംവിധാനത്തിലൂടെ മെയ് 20 മുതൽ 26 വരെ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 301 സോഴ്‌സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി.


 ലഹരി വിപത്തിനെതിരെ നടക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നാടാകെ ഏറ്റെടുത്തിരിക്കുകയാണ്. കായിക വകുപ്പ് ‘കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോർട്‌സ്’ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. 13 ജില്ലകളിൽ ജാഥ പ്രയാണം നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മലപ്പുറം ജില്ലയിലെ പ്രയാണം മാറ്റിവെച്ചു. കളിയുപകരണങ്ങളുടെ വിതരണവും കളിക്കളങ്ങൾ വീണ്ടെടുക്കലും ഓരോ വേദിയിലും വലിയ ആവേശമുയർത്തി. നൂറോളം കേന്ദ്രങ്ങളിൽ സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്തു. ഇരുപതോളം കളിക്കളങ്ങൾ വീണ്ടെടുത്തു. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നടക്കുന്ന സമാപന പരിപാടിയിൽ 5000 കായിക താരങ്ങൾ അണിനിരക്കും.


ലഹരിക്കെതിരെ നടത്തം എന്ന പേരിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 29 ന് രാവിലെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അത്തരം ഒരു മുൻകൈയെടുത്തതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


സ്‌കൂൾ തുറക്കുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്താൻ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തിൽ പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ സംസ്‌കൃതി അധ്യാപകർ മെയ് 22 ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വയനാട് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അതേ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണ ഫ്‌ളാഷ് മോബും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു. കൊല്ലം സിറ്റി പാരിപ്പള്ളി കുളമട ക്ലബ്ബ് ഗ്രൗണ്ടിൽ എസ് എഫ് ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാ ദിവസവും സംസ്ഥാനത്താകെ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Share this story

Share

Related Stories