The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്…

Kerala08 Feb 2024, 8:40 PM 31,015
മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല. ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍ മുഴുവന്‍ സമയവും ഫാനിടാം. തെങ്ങോല/ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ പ്രതിരോധിക്കും.


അരമണിക്കൂര്‍ കൂടുമ്പോള്‍ പശുക്കളെ നനയ്ക്കാം. വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘദൂര യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. നിര്‍ജലീകരണം തടയാനും കറവനഷ്ടം കുറയ്ക്കുന്നതിനുമായി തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. നിലവാരം ഉള്ള കാലിതീറ്റ ഉറപ്പാക്കണം. ധാതു-ലവണ മിശ്രിതങ്ങള്‍ ചേര്‍ക്കണം.ബ്രോയ്‌ലര്‍ കോഴികള്‍ക്ക് മൂന്ന്തവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. വെള്ളംതളിച്ച് മേല്‍ക്കൂര തണുപ്പിക്കണം . മേല്‍ക്കൂരയ്ക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കാം, വള്ളിചെടികളു പടര്‍ത്താം. മേല്‍ക്കൂര വെള്ളപൂശിയും ചൂട് നിയന്ത്രിക്കാം. ഐസിട്ട വെള്ളം കുടിക്കാന്‍ നല്‍കാം. എക്‌സോസ്റ്റ് ഫാനുകളും ഉപയോഗിക്കാം.


വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം നല്‍കണം. നായ്ക്കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ ഉപയോഗിക്കാം. ആഹാരം പലതവണകളായി നല്‍കാം. ജീവകം സി നല്‍കാം. കൂട്ടില്‍ ഫാന്‍ വേണം. ദിവസവും ശരീരം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം .

സൂര്യാഘാതലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരവൈദ്യസഹായത്തിനായി ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് മേധാവി ഡോ ഡി ഷൈന്‍കുമാര്‍ അറിയിച്ചു. ഫോണ്‍- 0474 2795076.


Share this story

Share

Related Stories