The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അംഗന്‍ജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തു

അങ്കണവാടികളെ കാര്‍ബണ്‍ പുറന്തള്ളാത്ത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘അംഗന്‍ ജ്യോതി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവ…

Kerala17 Feb 2024, 1:20 AM 17,866
അംഗന്‍ജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തു

അങ്കണവാടികളെ കാര്‍ബണ്‍ പുറന്തള്ളാത്ത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘അംഗന്‍ ജ്യോതി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ എന്ന കാമ്പയ്‌ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി നിര്‍വഹിച്ചു.


ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 34 അങ്കണവാടികള്‍ക്ക് 50000 രൂപയുടെ സൗരപാചക ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിതരണം ചെയ്യ്തു. സീറോ കാര്‍ബണ്‍ അങ്കണവാടികള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ അങ്കണവാടികളില്‍ പുകയില്ലാത്ത അടുക്കളകള്‍ ഒരുക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.


അങ്കണവാടികളില്‍ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങള്‍ സൗരോര്‍ജ്ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊര്‍ജസംരക്ഷണവും കാര്‍ബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കലും വിഭാവനം ചെയ്യുന്ന പദ്ധതി സംസ്ഥാനസര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്ററാണ് നടപ്പാക്കുന്നത്.


നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിനി എസ് പദ്ധതി വിശദീകരണവും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ജോര്‍ജ് വിഷയാവതരണവും നടത്തി.

പദ്ധതിയുടെ ഭാഗമായി പെഡസ്റ്റല്‍ ഫാന്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ചാര്‍ജിങ് സ്റ്റേഷന്‍, ബള്‍ബുകള്‍, ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ തുടങ്ങിയവ അങ്കണവാടികളില്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


ജില്ലയിലെ മികച്ച മാതൃകാ ഹരിതകര്‍മസേനയായി തെരെഞ്ഞടുക്കപ്പെട്ട ഇരട്ടയാറിലെ ഹരിതകര്‍മസേനയെ യോഗത്തില്‍ ആദരിച്ചു. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


\"\"


\"\"


Share this story

Share

Related Stories