The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാർഷിക സ്ഥിതി വിവരശേഖരണം : ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

2023- 24 വർഷത്തെ കാർഷിക സ്ഥിതിവിവര ശേഖരണത്തിൽ (ഇ എ ആർ എ എസ് ) ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി സാമ്പ…

Kerala20 Feb 2024, 10:50 PM 27,616
കാർഷിക സ്ഥിതി വിവരശേഖരണം : ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

2023- 24 വർഷത്തെ കാർഷിക സ്ഥിതിവിവര ശേഖരണത്തിൽ (ഇ എ ആർ എ എസ് ) ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ എ പി ഷാേജൻ അധ്യക്ഷത വഹിച്ചു.


സംസ്ഥാനത്തെ കാർഷിക വിളകളുടെ വിസ്തൃതി, ഉൽപാദനം, ഉൽപാദനക്ഷമത എന്നിവയ്ക്ക് പുറമെ കൃത്യമായ ഭൂവിനിയോഗ രീതികളും സാമ്പിൾ സർവേയിലൂടെ കണക്കാക്കുന്നതിന് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ എ ആർ എ എസ്. സംസ്ഥാനത്തെ കാർഷിക മേഖലയിലെ വിവിധ കൃഷിരീതികളും, ജലസേചന മാർഗ്ഗങ്ങളും, അവയുടെ വിസ്തൃതിയും സർവ്വേയിലൂടെ കണക്കാക്കുന്നു. നിരവധി കാലിക, വാർഷിക, ദീർഘകാല, വിളകളുടെ കൃത്യമായ വിളവ് ഇ എ ആർ എ എസ് സർവ്വേ വഴി തിട്ടപ്പെടുത്തുന്നു.


ക്ലസ്റ്റർ രൂപീകരണവും വിള പരീക്ഷണങ്ങളും എന്ന വിഷയത്തിൽ അഡീഷണൽ ജില്ലാ ഓഫീസർ കെ എം ജമാൽ, വിള പരീക്ഷണങ്ങൾ (മറ്റുവിളകൾ) എന്ന വിഷയത്തിൽ അഡീഷണൽ ജില്ലാ ഓഫീസർ പി ജി സാബു എന്നിവർ ക്ലാസുകൾ നയിച്ചു.


ഏരിയ എന്യൂമറേഷൻ വിഷയത്തിൽ കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ എസ് വിശ്വനാഥും അഡ്വാൻസ് എസ്റ്റിമേറ്റ്, ഫോർക്കാസ്റ്റ് റിപ്പോർട്ട്, ഹോർട്ടികോർപ്പ് എസ്റ്റിമേറ്റ് വിഷയത്തിൽ റിസർച്ച് ഓഫീസർ കെ എ ഇന്ദു, ജി സി ഇ എസ് മൊബൈൽ ആപ്പ് വിഷയത്തിൽ കുന്നത്തുനാട് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ടി വി സണ്ണി എന്നിവരും ക്ലാസ്സുകൾ നയിച്ചു. പരിശീലന ക്ലാസുകൾക്ക് ശേഷം സംഘടിപ്പിച്ച സംശയനിവാരണ പരിപാടിയിൽ ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ, ജില്ലാ ഓഫീസർ സി എൻ രാധാകൃഷ്ണൻ എന്നിവർ മറുപടി നൽകി.


സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ഹലീമ ബീഗം, അസിസ്റ്റൻ്റ് ഡയറക്ടർ ആർ രാധാകൃഷ്ണപിള്ള, സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസർ സി എൻ രാധാകൃഷ്ണൻ, റിസർച്ച് ഓഫീസർ എ ആർ ലക്ഷ്മി, റിസർച്ച് അസിസ്റ്റൻ്റ് സൂര്യ നാരായൺ തുടങ്ങിയവർ സംസാരിച്ചു.


Share this story

Share

Related Stories