The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

“അദാനി വൺ” യുപിഐ ആപ്പുമായി അദാനി

വിദേശ രാജ്യങ്ങൾക്ക് പോലും മാതൃകയെന്ന വാഴ്ത്തപ്പെട്ട ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നു. 2022ൽ പുറത്തിറക്കിയ “അദാനി വൺ” മൊബൈൽ ആപ്പ് വഴിയാണ് ഡിജറ്റൽ രംഗത്തേ…

Kerala29 May 2024, 4:18 AM 39,207
“അദാനി വൺ” യുപിഐ ആപ്പുമായി അദാനി

വിദേശ രാജ്യങ്ങൾക്ക് പോലും മാതൃകയെന്ന വാഴ്ത്തപ്പെട്ട ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നു. 2022ൽ പുറത്തിറക്കിയ “അദാനി വൺ” മൊബൈൽ ആപ്പ് വഴിയാണ് ഡിജറ്റൽ രംഗത്തേക്ക് കടക്കാൻ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂണിഫൈഡ് പെയ്മെന്റ് ഇൻ്റർഫെയ്സ് അഥവാ യുപിഐ രംഗത്ത് അദാനി വരുന്നതോടെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്. യുപിഐ പേയ്മെൻ്റ് രംഗത്തേക്ക് കടക്കുന്നതിൻ്റെ ഭാഗമായുള്ള ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. കൂടാതെ മുമ്പ് പ്രഖ്യാപിച്ച ബാങ്കുകളുടെ പങ്കാളിത്തത്തോടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സേവനം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേക്ക് മാത്രമല്ല അദാനി വൺ പ്രവേശിക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ ഈ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിലും (ONDC) സാന്നിധ്യമറിയിക്കാനുള്ള പുറപ്പാടിലാണ് അദാനി വൺ. ഈ രംഗത്തെ അതികായരായ ടാറ്റ, ഗൂഗിൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയോടാണ് അദാനി ഏറ്റുമുട്ടുന്നത്. നിലവിൽ അദാനി വൺ ആപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്, റിയൽ ടൈം ഫ്ലൈറ്റ് സ്റ്റാറ്റസ് അപ്ടേറ്റുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് തുടങ്ങി വലിയ സേവനങ്ങളാണ് യാത്രക്കാർക്ക് നൽകുന്നത്. ലോഞ്ച് ചെയ്ത് ഒന്നര വർഷത്തിനിടയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 10 ലക്ഷത്തിലധികം പേരാണ് അദാനി വൺ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 4.2 സ്റ്റാർ റേറ്റിങ്ങും ആപ്പിനുണ്ട്.

Share this story

Share

Related Stories