The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ വീഴ്ച്ച; റിപ്പോർട്ട്

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ വീഴ്ച്ച എന്ന് റിപ്പോർട്ട്. ന്യൂനപക്ഷ കമ്മീഷന് ഫിഷറീസ് വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്. മുതലപ്പൊഴിയിൽ ഡ്…

Kerala29 May 2024, 3:26 AM 36,360
മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ വീഴ്ച്ച; റിപ്പോർട്ട്

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ വീഴ്ച്ച എന്ന് റിപ്പോർട്ട്. ന്യൂനപക്ഷ കമ്മീഷന് ഫിഷറീസ് വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ്ങിന്റെ ചുമതല അദാനി ഗ്രൂപ്പിനാണ്. ഡ്രഡ്ജിങ് നടത്തുന്നതിലും പൊഴിയിൽ വീണ കല്ലുകൾ നീക്കുന്നതിലും അദാനി ഗ്രൂപ്പ് നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് അപകടങ്ങൾക്ക് കാരണമെന്നുമാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.

മത്സ്യബന്ധത്തിനുപോയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുതെങ്ങ് സ്വദേശി അബ്രഹാം റോബര്‍ട്ടാണ് ഒടുവിൽ മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ രക്ഷപ്പെട്ടു. 2024 ൽ ഇതുവരെ 11 അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ പതിവാണ്. അപകടങ്ങളിൽ മരണവും സംഭവിക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുകയും മന്ത്രിമാരെ തടയുന്ന സംഭവങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു.

അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 70 ലേറെ പേർ മുതലപ്പൊഴിയിലുണ്ടായ അപകടങ്ങളിൽ മരിച്ചു. ശക്തമായ തിരയിൽ പെട്ട് മറിയുന്ന ബോട്ടുകൾ പൊഴിയിലെ പുലിമുട്ടുകളിൽ ഇടിചച് തകരുകയും മത്സ്യത്തൊഴിലാളികൾ ഇതിൽ ഇടിച്ച് മരിക്കുകയുമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Share this story

Share

Related Stories