The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

2000 ത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചതായി കേന്ദ്രസർക്കാർ. രാജ്യത്തെമ്പാടും നടത്തിവന്ന തിരച്ചിലുകൾക്കും പരിശോധനകൾക്കും ശേഷമാ…

Kerala03 Jun 2025, 2:57 AM 11,516
2000 ത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചതായി കേന്ദ്രസർക്കാർ. രാജ്യത്തെമ്പാടും നടത്തിവന്ന തിരച്ചിലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഇത്രയും കുടിയേറ്റക്കാരെ കണ്ടെത്തി, മടക്കിയയച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്. പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

മാസങ്ങൾക്ക് മുൻപ് തന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരെ മടക്കി അയക്കാനുമുള്ള പ്രക്രിയ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. തുടർന്ന് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ശക്തമാക്കി. ആഭ്യന്തരമന്ത്രാലയം കർശന നിലപാട് എടുത്തതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തുന്ന അനധികൃത കുടിയേറ്റക്കാരെ വ്യോമസേനയുടെ വിമാനത്തിൽ ആദ്യം അതിർത്തി സംസ്ഥാനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുക. തുടർന്ന് ബിഎസ്എഫിന് കൈമാറും. ഇവർക്ക് ഭക്ഷണവും അൽപ്പം പണവും നൽകി ബംഗ്ലാദേശിലേക്ക്‌ തന്നെ മടക്കി അയക്കുന്നതാണ് രീതി.

Share this story

Share

Related Stories