The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യ…

Kerala25 Jul 2024, 4:15 AM 18,036
ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


എന്റെ ഭൂമി പോർട്ടൽ പരിചയപ്പെടുത്തൽ, ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കേൾക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസ്സാണ് വകുപ്പെന്നും രജിസ്ട്രേഷൻ വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.


രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് വകുപ്പിൽ നടപ്പാക്കുന്ന ആധുനികവത്കരണ നടപടികൾ വിശദീകരിച്ചു. എൻഐസി ഉദ്യോഗസ്ഥർ എന്റെ ഭൂമി പേർട്ടലിലെ ആധാരം രജിസ്ട്രേഷൻ നടപടികൾ പരിചയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ ആധാരം എഴുത്തുകാർ മേഖലയിലെ വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.


ആധാരം എഴുത്ത് ഫീസ് വർധിപ്പിക്കണം, ഡോക്യുമെന്റ് വർക്കേഴ്സ് ആക്ട് കൊണ്ടുവരണം, ആർക്കും ആധാരം എഴുതാം എന്ന ഉത്തരവ് പിൻവലിക്കണം, എന്റെ ഭൂമി പോർട്ടലിലെ ലോഗിൻ അവകാശം ആധാരം എഴുത്തുകാർക്കായി പരിമിതപ്പെടുത്തണം,  ഓണം ഫെസ്റ്റിവൽ അലവൻസ് വർധിപ്പിക്കണം, ഉദ്യോഗസ്ഥരുടെ നിസ്സഹകരണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ സംഘടനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.


ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും ആധാരം ആർക്കും എഴുതാനുള്ള അവകാശം നൽകുന്ന ഉത്തരവ് പിൻവലിക്കുക എന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി മറുപടിയായി പറഞ്ഞു.


Share this story

Share

Related Stories