The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗ്രാമഹൃദയങ്ങളിലേക്ക് ഡബിള്‍ ബെല്ലടിച്ച് ഗ്രാമവണ്ടി;സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ടു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജ…

Kerala25 Jan 2024, 4:00 AM 22,492
ഗ്രാമഹൃദയങ്ങളിലേക്ക് ഡബിള്‍ ബെല്ലടിച്ച് ഗ്രാമവണ്ടി;സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ടു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 6 നാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചത്. ജില്ലയില്‍ ആദ്യമായി തുടങ്ങിയ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനന്തവാടിയില്‍ നിന്നും രണ്ടേനാല്‍- എടവക പഞ്ചായത്ത്-കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മിനി ക്യാമ്പസ് കാരക്കുനി – വഴി-അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലേക്കാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്. രാവിലെ 7.45ന് മാനന്തവാടിയില്‍ നിന്നും യാത്ര തുടങ്ങി രാത്രി 7.10ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.


ഒരു ദിവസം 13 ട്രിപ്പുകളാണ് ഗ്രാമവണ്ടി നടത്തുന്നത്. ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമായതോടെ അംബേദ്ക്കര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മിനി കാമ്പസ് എന്നിവിടങ്ങളിലേക്കുള്ള ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും യാത്രാദുരിതത്തിനാണ് പരിഹാരമായത്. ചികിത്സക്കായി ക്യാന്‍സര്‍ സെന്ററിലേക്ക് പോകുന്ന രോഗികള്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് യൂണിവേഴ്സ്റ്റി മിനി ക്യാമ്പസിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ് ഗ്രാമവണ്ടിയുടെ സര്‍വ്വീസ്.


ഹയര്‍ സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കിലും ഗ്രാമവണ്ടിയില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യമുണ്ട്. നിലവില്‍ 60 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമവണ്ടിയുടെ സര്‍വീസ് സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഗ്രാമവണ്ടി സംവിധാനത്തെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ദിവസേന മികച്ച കളക്ഷനോടെയാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്.


Share this story

Share

Related Stories