The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തിരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി  EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു.…

Kerala05 May 2025, 2:45 AM 18,774
തിരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി  EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. ഡൽഹിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാർ ആണ് ഈ ആശയം അവതരിപ്പിച്ചത്.


തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി പലതരം ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായണ് ഏക ഡിജി പ്ലാറ്റ്‌ഫോമിലൂടെ ECINET ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന ഈ പ്ലാറ്റ്‌ഫോം ഏകദേശം 100 കോടി വോട്ടർമാർ, 10.5 ബൂത്ത് ലെവൽ ഓഫീസർമാർ ( BLO),  15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (BLA), 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 15, 597 അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (AERO ), 4,123 ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ERO), 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (DEO), എന്നിവർ അടങ്ങുന്ന വിശാലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പ്രയോജനം ചെയ്യും. അവസാനഘട്ട പരിശോധനകൾക്ക് ശേഷം ECINET ഉടൻ നിലവിൽ വരുമെന്ന്  കമ്മീഷൻ അറിയിച്ചു.


വിവരശേഖരണത്തിനായി സുതാര്യവും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ECINET വഴി നൽകുന്ന എല്ലാ തരം ഡാറ്റയും 1950, 1951- ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ ഇലക്ട്രൽ രജിസ്‌ട്രേഷൻ നിയമങ്ങൾ, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ നിയമങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. സമ്മേളനത്തിൽ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധുവും, ഡോ. വിവേക് ജോഷിയും സന്നിഹിതരായിരുന്നു.


Share this story

Share

Related Stories