കര്‍ഷകസമരത്തിനെതിരായ പരാമര്‍ശം; കങ്കണക്ക് നേരെ സിഐഎസ്എഫ് ജീവനക്കാരിയുടെ 'ആക്രമണം'
നടിയും നിയുക്ത എംപിയുമായ കങ്കണ റണൗത്തിനെ സിഐഎസ്എഫ് കോൺസ്റ്റബിൾ കരണത്തടിച്ചെന്ന് പരാതി. ചണ്ഡീഗഡ് വിമാനത്താവളത്തിൽവെച്ചാണ് സംഭവം. ഹിമാചൽപ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ച…

നടിയും നിയുക്ത എംപിയുമായ കങ്കണ റണൗത്തിനെ സിഐഎസ്എഫ് കോൺസ്റ്റബിൾ കരണത്തടിച്ചെന്ന് പരാതി. ചണ്ഡീഗഡ് വിമാനത്താവളത്തിൽവെച്ചാണ് സംഭവം. ഹിമാചൽപ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ച കങ്കണ ഡൽഹിയിലേക്ക് പോകവെ സിഐഎസ്എഫ് മർദ്ദിച്ചെന്നാണ് പരാതി.
കങ്കണയുടെ കർഷക വിരുദ്ധ പ്രസ്താവനകളിൽ പ്രകോപിതയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗർ സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയുടെ കരണത്തടിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുൽവിന്ദർ കൗറിനെ ചോദ്യം ചെയ്യുകയാണ്.




