The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ക്ഷീരമേഖലയിൽ നവയുഗം !

ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാ…

Kerala01 Jun 2025, 3:35 AM 31,886
ക്ഷീരമേഖലയിൽ നവയുഗം !

ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.




കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു.10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന ‘ഗോവർദ്ധിനി’ പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.





ക്ഷീരകർഷകർക്കായി ‘ക്ഷീരശ്രീ’ പോർട്ടൽ ഏറെ ഗുണപ്രദമാണ്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സർക്കാർ സഹായങ്ങൾ ഒരുക്കി നൽകുന്നു. വെള്ളം, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് NABL അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.




മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ, വിവിധതരം ചീസ് ഉൽപ്പന്നങ്ങൾ, യോഗർട്ട്, ഐസ്‌ക്രീം, മിൽക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലിറക്കുന്നു. പാൽ സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്നത് കൂടുതൽ പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകർക്ക് ‘ക്ഷീര സഹകാരി അവാർഡ്’, മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ മികച്ച വളർച്ചയാണ് നേടുന്നത്.


കരുത്തോടെ കേരളം- 41


Share this story

Share

Related Stories