The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി

ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടി…

Kerala23 Jan 2024, 10:55 PM 30,904
ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി


ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്.






കെട്ടിടങ്ങൾ നിലംപൊത്തുമ്പോൾ ഉള്ളിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്നാണ് സേനകൾ ചേർന്ന് മോക് ഡ്രില്ലിൽ അവതരിച്ചത്. യഥാർത്ഥ അപകട സാഹചര്യങ്ങളിലേത് പോലെ അപായ സന്ദേശം നൽകി പൊതുജനങ്ങളെ മാറ്റി തിരക്ക് ക്രമീകരിച്ചതിന് ശേഷമാണ് ചാലക്കുടി താലൂക്ക് കെട്ടിടത്തിൽ മോക്ഡ്രിൽ തുടങ്ങിയത്. എത് വിധത്തിലുള്ള അടിയന്തര ഘട്ടം എപ്പോൾ ഉണ്ടായാലും മുൻകരുതലോടെ സുരക്ഷ സജ്ജീകരണങ്ങളുമായി സേനകൾ പൂർണ്ണ സജ്ജമാണെന്ന അറിയിപ്പുകൂടിയായി മോക്ഡ്രിൽ. അടിയന്തര വൈദ്യസഹായം ഉറപ്പാക്കി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും ആംബുലൻസ് സർവ്വീസും തയ്യാറായി നിന്നു.







ഏഴ് പേരെ “രക്ഷാപ്രവർത്തനം” നടത്തി വൈദ്യസഹായം കൊടുത്തു സുരക്ഷിതമാക്കി. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചെറിയ കുഞ്ഞിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന രീതിയും പരിചയപ്പെടുത്തി. എൻഡിആർഎഫ്, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം, കേരള വാട്ടർ അതോറിറ്റി, കെ എസ് ഇ ബി , ജില്ലാ ഭരണകൂടം, താലൂക്ക്, മുൻസിപ്പാലിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവരാണ് മോക്ഡ്രില്ലിന് നേതൃത്വം നൽകിയത്.






ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ എം സി റെജിൽ, തഹസീൽദാർ രാജു ഇ എൻ, ഡെപ്യൂട്ടി കളക്ടർ ആർ പാർവതി ദേവി, എൻഡിആർഎസ് കമാൻഡർ സഞ്ജീവ് ബിസ്വാൾ, ഹസാർഡ് അന്നലിസ്റ്റ് സുസ്മി, എൽ എ തഹസിൽദാർ ആൻ്റോ ജേക്കബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സന്നിഹിതിരായി. ദേശീയ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടത്തിന് ഉപഹാരവും നൽകി.


ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.സി. റജിൽ “രക്ഷാപ്രവർത്തനത്തിൽ ” പങ്കെടുത്ത സേനാ അംഗങ്ങളെ അനുമോദിക്കുകയും യഥാർത്ഥത്തിൽ ഇങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും പ്രത്യശിച്ചു.


Share this story

Share

Related Stories