The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

സംസ്ഥാനത്ത് സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. ലോകോത്തര ചിത്രകാരനായിരുന്ന രാജാ രവിവർമ്മയുടെ 177-ാം ജന്മ വാർഷികാഘോഷത്തോടനുബന്…

Kerala30 Apr 2025, 9:35 PM 43,919
സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

സംസ്ഥാനത്ത് സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. ലോകോത്തര ചിത്രകാരനായിരുന്ന രാജാ രവിവർമ്മയുടെ 177-ാം ജന്മ വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ചിത്രകലാ രംഗത്തെ അത്യപൂർവ്വ പ്രതിഭയായ രാജാ രവിവർമ്മയുടെ എണ്ണച്ചായത്തിൽ രചിക്കപ്പെട്ട ചിത്രങ്ങൾ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. നിത്യ ജീവിതത്തിലെ അസുലഭമായ മുഹൂർത്തങ്ങളും മാനവ ജീവിതത്തിലെ വ്യാകുലതകളും തന്മയത്വത്തോടെ രവിവർമ്മയുടെ ചിത്രങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശകുന്തള, ഹംസ ദമയന്തി, ജിപ്‌സികൾ, അമ്മയും കുഞ്ഞും തുടങ്ങിയ രവിവർമ്മ ചിത്രങ്ങൾ കാലാതീതമായി നിലകൊള്ളുന്നു. രാജാ രവിവർമ്മക്ക് ജന്മനാട്ടിൽ സ്മാരകമില്ല എന്ന പോരായ്മ പരിഹരിക്കാനാണ് 2023 ൽ രവിവർമ്മ ചിത്രങ്ങൾക്ക് മാത്രമായി ആർട്ട് ഗ്യാലറി സ്ഥാപിച്ചത്. ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ആർട്ട് ഗ്യാലറി ആഭ്യന്തര വിദേശ ടൂറിസ്റ്റുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഇടമായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


\"\"


മ്യൂസിയങ്ങൾ മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പുകളാണ്. അതിന്റെ പ്രാധാന്യം മനസിലാക്കി കേരളത്തിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ശൃംഖല സംസ്ഥാന സർക്കാർ സ്ഥാപിച്ചു. മ്യൂസിയങ്ങളെ അവലോകനം ചെയ്യുന്നതിനും മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി മ്യൂസിയം കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്. ചരിത്ര സൂക്ഷിപ്പുകൾക്ക് വളരെ പ്രാധാന്യമുള്ള കാലത്താണ് നമ്മൾ ഇന്നുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.


മ്യൂസിയം ഡയറക്ടർ പി എസ് മഞ്ജുളാദേവി, ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, ആർക്കൈവ്‌സ് ഡയറക്ടർ പാർവതി എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories