The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അടിസ്ഥാന സൗകര്യങ്ങളിൽ കുതിപ്പ് തുടർന്ന് പൊതു വിദ്യാലയങ്ങൾ

ജില്ലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചുപൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിർമാ…

Kerala27 Feb 2024, 11:55 PM 28,069
അടിസ്ഥാന സൗകര്യങ്ങളിൽ കുതിപ്പ് തുടർന്ന് പൊതു വിദ്യാലയങ്ങൾ
ജില്ലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു


പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിർമാണം പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് മൊത്തം 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ എന്നിവയാണ് ഉദ്ഘാടനം ചെയ്ത സ്‌കൂൾ കെട്ടിടങ്ങൾ.


നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉൾപ്പടെ കെട്ടിടങ്ങൾക്ക് തുക അനുവദിച്ചത്. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് മൂന്ന് നിലകളിലായി രണ്ട് ക്ലാസ് മുറികളും ലാബ്, ലൈബ്രറി, ഹാൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറയിൽ രണ്ടു കോടി നബാഡ് ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് നിലകളിലായി ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിടം നിർമ്മിച്ചത്.



ഇതോടൊപ്പം കിഫ്ബി ഫണ്ടുപയോഗിച്ച് 13 പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനങ്ങളുമാണ് നടന്നത്. തിരൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ആതവനാട്, ജി.വി.എച്ച്.എസ്.എസ് പറവണ്ണ, താനൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നിറമരുതൂർ, ജി.എച്ച്.എസ് മീനടത്തൂർ, തിരൂരങ്ങാടി മണ്ഡലത്തിലെ ജി.യു.പി.എസ് ക്ലാരി, വള്ളിക്കുന്ന് മണ്ഡലത്തിലെ ജി.എം.യു.പി.എസ് പാറക്കടവ്, കൊണ്ടോട്ടി മണ്ഡലത്തിലെ ജി.വി.എച്ച്.എസ് ഓമാനൂർ, മലപ്പുറം മണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ, താനൂർ മണ്ഡലത്തിൽ ജി.യു.പി.എസ് കരിങ്കപ്പാറ, വള്ളിക്കുന്ന് മണ്ഡലത്തിൽ ജി.എൽ.പി.എസ് സി.യു ക്യാമ്പസ്, ജി.എൽ.പി.എസ് പറമ്പിൽപീടിക, വണ്ടൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പോരൂർ എന്നീ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാ സ്ഥാപനങ്ങളുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.



ഓൺലൈൻ ഉദ്ഘാടനത്തിന്റെ ഭാഗമായി പാലപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

പൊതുവിദ്യാഭ്യാസ യജ്ഞം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അറുപത് ലക്ഷം വകയിരുത്തി ജി.എഫ്. യു.പി.എസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.


ഗവ.ഹൈസ്ക്കൂൾ വെറ്റിലപ്പാറയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം കരീം ശിലാഫലകം അനാച്ഛാദനം ചെയ്തു.


കരിങ്കപ്പാറ ഗവ. യു.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1കോടി 25 ലക്ഷം രൂപ ചിലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.



 മീനടത്തൂർ ഗവ. ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 കോടി 90ലക്ഷം രൂപ ചിലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.



ഓമാനൂർ വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി ഫണ്ട് മൂന്നു കോടി 36 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.വി ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു.


മലപ്പുറം ജി.ബി.എച്ച്.എസ്.എസില്‍ നടന്ന ശിലാസ്ഥാപനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മൂന്നു കോടി 90 ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ കെട്ടിടം നിർമിക്കുന്നത്.



പറവണ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 3.90 കോടി കിഫ്ബിയുടെ ധനസഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുറുക്കോളി മൊയ്തീൻ എം.എൽ.എ അനാച്ഛാദനം ചെയ്തു.


ആതവനാട് ഗവ. ഹയര്‍ സെക്കന്ററി സകൂളില്‍ 3.90 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റ നിര്‍മ്മാണം. സ്‌കൂള്‍ തലത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി ഹാരിസ് ശിലാസ്ഥാപനം നടത്തി.

Share this story

Share

Related Stories