The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിതരണത്തിന് സജ്ജമായി 5278 പട്ടയങ്ങൾ കൂടി: ജില്ലാതല പട്ടയ മേള 22ന്

മലപ്പുറം ജില്ലയിൽ 5278 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലാതല പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ടൗൺഹാളിൽവെച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് ജി…

Kerala20 Feb 2024, 6:30 PM 16,806
വിതരണത്തിന് സജ്ജമായി 5278 പട്ടയങ്ങൾ കൂടി: ജില്ലാതല പട്ടയ മേള 22ന്

മലപ്പുറം ജില്ലയിൽ 5278 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലാതല പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ടൗൺഹാളിൽവെച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ജില്ലയിലെ എം.എൽ.എമാർ പങ്കെടുക്കും.


തിരൂർ ലാന്റ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്റ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്റ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്റ് അസൈൻമെന്റ്‌റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒ.എൽ.എച്ച്.എസ് പട്ടയം എന്നിവ ഉൾപ്പെടെ ആകെ 5278 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. ഇരുപതോളം പട്ടയങ്ങൾ വേദിയിൽ വെച്ചും ബാക്കിയുള്ളവ ട്രൈബൂണലുകൾ തിരിച്ച് കൗണ്ടറുകൾ ഒരുക്കിയും വിതരണം ചെയ്യും.


ഓരോ കൗണ്ടറിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടയ മേളയിൽ എത്താൻ സാധിക്കാത്തവർക്ക് താലൂക്ക് ഓഫീസുകളിൽ നിന്നും വാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പട്ടയം വാങ്ങാനെത്തുന്നവർക്ക് ചായ, കുടിവെള്ളം, അടിയന്തിര മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.


ഫെബ്രുവരി 22ന് സംസ്ഥാനതലത്തിലൊട്ടാകെ വിതരണം ചെയ്യുന്ന മുപ്പതിനായിരത്തോളം പട്ടയങ്ങളിൽ അയ്യായിരത്തിധികം പട്ടയങ്ങളും മലപ്പുറം ജില്ലയിൽനിന്നാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല.

മലപ്പുറം കളക്ടറുടെ ചേംബറിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അസിസ്റ്റൻറ് കളക്ടർ സുമിത്ത് കുമാർ ഠാക്കൂർ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജോസഫ് സ്റ്റീഫൻ റോബി എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories