The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ശബരിമലയിൽ 4G , സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങളൊരുക്കി  ബി. എസ്. എൻ. എൽ.

പത്തനംതിട്ട ജില്ലയിലെ ആദ്യ 4G സൈറ്റായി ശബരിമല30 MBPS മുതൽ 1000 MBPS വരെ ബ്രോഡ്ബാൻ്റ് കണക്ടിവിറ്റിശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.…

Kerala04 Jan 2025, 11:50 PM 39,954
ശബരിമലയിൽ 4G , സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങളൊരുക്കി  ബി. എസ്. എൻ. എൽ.

പത്തനംതിട്ട ജില്ലയിലെ ആദ്യ 4G സൈറ്റായി ശബരിമല


30 MBPS മുതൽ 1000 MBPS വരെ ബ്രോഡ്ബാൻ്റ് കണക്ടിവിറ്റി


ശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.എൻ.എൽ. ഇൻ്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എൽ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു.


2024 ഓഗസ്റ്റിൽ നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4G യാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്.  കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബി.എസ്.എൻ.എൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലക്കലിൽ 16 എണ്ണം വൈഫൈ പോയിൻ്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.\"\"


ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾക്കും  ദേവസ്വം ബോർഡിനും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എൻ.എൽ ആണ്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എൻ.എൽ. ഡ്യൂട്ടി ഓഫീസർ സുരേഷ് പറഞ്ഞു.


ശബരിമലയിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകൾക്ക് ബ്രോഡ് ബാൻ്റ് ഇൻ്റെർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതും ബി.എസ്.എൻ.എൽ ആണ്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറയിലൂടെ പത്തനംതിട്ട കളക്ടർ, പത്തനംതിട്ട പോലീസ് എസ്.പി. , ദേവസ്വം വിജിലൻസ് എന്നിവർക്ക് ശബരിമല നിരീക്ഷിക്കാൻ കഴിയും. കൂടാതെ ആരോഗ്യ വകുപ്പിൻ്റെ  എമർജൻസി മെഡിക്കൽ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കും ബി.എസ്.എൻ.എൽ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. 203232 എന്ന നമ്പറിൽ വിളിച്ചാൽ പമ്പയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾറൂമിൽ നിന്ന് അയ്യപ്പഭക്തർക്ക് വൈദ്യസഹായം ലഭിക്കും.


Share this story

Share

Related Stories