The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ 210 നൈപുണി പരിശീലന കേന്ദ്രങ്ങൾ

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനും അവരെ ആധുനിക തൊഴിൽ മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്‌കിൽ ഡെവലപ്മെന്റ് സെ…

Kerala06 May 2025, 10:55 PM 52,293
സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ 210 നൈപുണി പരിശീലന കേന്ദ്രങ്ങൾ

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനും അവരെ ആധുനിക തൊഴിൽ മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ ഒരു ശൃംഖല ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 210 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ പ്രവർത്തനം സംബന്ധിച്ച പ്രോസ്പെക്ടസ്  പ്രകാശനം ചെയ്തു.  210 എസ് ഡി സി കളിലായി 420 നൈപുണി പരിശീലന ബാച്ചുകളാണ് ആരംഭിക്കുന്നത്.  ഓരോ ബാച്ചിലും 25 പേർക്ക് പ്രവേശനം ലഭിക്കും.  ഇങ്ങനെ ആദ്യ ബാച്ചിൽ തന്നെ പതിനായിരത്തി അഞ്ഞൂറ് പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളാണ് ആരംഭിക്കുന്നത്. പരമ്പരാഗത തൊഴിൽ കോഴ്സുകളിൽ നിന്ന് വിഭിന്നമായി തികച്ചും ആധുനികമായ തൊഴിൽ മേഖലകളെ പ്രതിനിധീകരിക്കുന്ന കോഴ്സുകളാണ് എസ് ഡി സി കളിൽ നൽകുന്നത്. ദേശീയ യോഗ്യതാ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ കോഴ്സുകളാകയാൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളാകും പരിശീലന ശേഷം ലഭിക്കുക. ഓരോ സ്‌കിൽ ഡെവലപ്മെന്റ് സെന്ററിനും പരിശീലനത്തിനും ഉപകരണങ്ങൾക്കുമായി ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വീതം ആകെ നാൽപത്തിയഞ്ച് കോടിയിൽപരം രൂപ ഇതിനായി നൽകിയിട്ടുണ്ട്.


മേയ് 8 മുതൽ 210 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ നിന്നും അപേക്ഷാ ഫോറം സൗജന്യമായി ലഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷകളും ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം മേയ് 15 വരെ എസ് ഡി സികളിൽ സമർപ്പിക്കാം. മേയ് 16, 17 തീയതികളിൽ ഇന്റർവ്യൂ നടത്തി. 21ന് പരിശീലന ക്ലാസുകൾ ആരംഭിക്കും.  സ്‌കൂൾ വെക്കേഷൻ കാലത്ത് ആഴ്ചയിൽ 5 ദിവസം പരിശീലനമുണ്ടായിരിക്കും.  തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പൊതു/ പ്രാദേശിക അവധി ദിവസങ്ങളിലുമായിരിക്കും പരിശീലനം. പരിശീലന ശേഷം കോഴ്സ് വിജയിക്കുന്നവർക്ക് തൊഴിൽ മേഖലകളിലൂടെയും വിജ്ഞാന കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിൽ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.


Share this story

Share

Related Stories