The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നാല് വർഷത്തിനിടെ നല്‍കിയത് 20.62 കോടിയുടെ ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ്

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവ…

Kerala11 Jun 2025, 4:25 PM 13,515
നാല് വർഷത്തിനിടെ നല്‍കിയത് 20.62 കോടിയുടെ ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ്








ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്. സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജുകളിലും ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലും ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മാനവിക വിഷയങ്ങൾ, ബിസിനസ് സ്റ്റഡീസ് എന്നീ ബിരുദ പഠനത്തിനും ബിരുദാനന്തര ബിരുദതലത്തിൽ തുടർപഠനത്തിനുമായി അഞ്ചുവർഷത്തേക്കുള്ള ‘ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി’ ആരംഭിച്ചു. 2021 മുതലുള്ള നാല് വർഷത്തിനിടെ ഈ പദ്ധതിയിലൂടെ 20.62 കോടി രൂപയാണ് സ്‌കോളർഷിപ്പായി വിതരണം ചെയ്തത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കാൻ ഇത് സഹായിച്ചു.




ഗവേഷണ മേഖലയിലെ മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ‘കൈരളി റിസർച്ച് അവാർഡുകൾ’ ആരംഭിച്ചു. നവകേരള സൃഷ്ടിക്ക് അനുയോജ്യമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകാൻ പത്ത് ബൃഹദ് വിജ്ഞാന മേഖലകളിൽ ‘ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്’ നൽകിവരുന്നു. ആദ്യഘട്ടത്തിൽ 77 ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ 68 ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സർവകലാശാലകളിലെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾക്ക് 31 ഫെലോഷിപ്പുകൾ (മോഡ് ഒന്ന് പ്രകാരം) പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി കഴിഞ്ഞ നാല് വർഷത്തിനകം 7.38 കോടി രൂപ നൽകിയിട്ടുണ്ട്.




ഇത് ഗവേഷണ മേഖലയിൽ കൂടുതൽ സാധ്യതകൾ തുറന്നുനൽകുകയും, കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങൾ, കേരളം ഉന്നതവിദ്യാഭ്യാസത്തിലും ഗവേഷണ രംഗത്തും ഒരു പ്രധാന ശക്തിയായി മാറുന്നു എന്നതിന്റെ സൂചനയാണ്.




വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സമഗ്ര പിന്തുണയോടെ മുന്നോട്ട് പോവുകയാണ് നവകേരളം!


കരുത്തോടെ കേരളം- 51









Share this story

Share

Related Stories