The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

2024-ലെ വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത…

Kerala20 Feb 2025, 6:00 AM 49,483
2024-ലെ വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്കാണ് അവാർഡ് നൽകുന്നത്. ദേശീയ സുരക്ഷിതത്വ ദിനമായ മാർച്ച് നാലിന് മാസ്കറ്റ്  ഹോട്ടലിൽ  അവാർഡുകൾ വിതരണം ചെയ്യും.


വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരംതിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ മൂന്നോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകുന്നത്.


ജോലിക്കാരുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട അവാർഡിനർഹമായി. എൻജിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് എറണാകുളം, അപ്റ്റീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം എന്നിവ അവാർഡിനർഹമായി. മറ്റുള്ളവ എന്ന വിഭാഗത്തിൽ നേവൽ അർമമെന്റ് ഡിപ്പോ, ആലുവ അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡിന് ഗംഗാധരൻ നായർ, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട, ആദർശ് എ.ബി. ഫാക്ട് ഉദ്യോഗമണ്ഡൽ, ആലുവ എന്നിവർ അർഹരായി. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കർ അവാർഡിന് കാജു ഠാകുർ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് അമ്പലമുകൾ, സന്തോഷ് കുമാർ ബിപിസിഎൽ കൊച്ചി റിഫൈനറി എറണാകുളം എന്നിവർ അർഹരായി.


251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എൻജിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ് വിഭാഗത്തിൽ കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ്, തൃശ്ശൂർ, ബിഇഎംഎൽ ലിമിറ്റഡ് പാലക്കാട് എന്നിവയും ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, കോലഞ്ചേരിയും റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വികെസി ഇലാസ്റ്റോമേർസ് പ്രൈവറ്റ് ലിമിറ്റഡും മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ ഹിൻഡാൽക്കോ ഇൻഡസ്ട്രീസ് ലിമിറ്റഡ് കളമശ്ശേരിയും അവാർഡിന് അർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എവിറ്റി നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ബെന്നി ആന്റണിയും ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡ് എവിറ്റി നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ മൈനുൾ ഇസ്ലാം ഖാനും അർഹരായി.


101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ സുഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവയും ഇൻഡെൻ ബോട്ടിലിംഗ് പ്ലാന്റ് കൊല്ലവും അർഹരായി. ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ വികെഎൽ സീസണിംഗ് പ്രൈവറ്റ് ലിമിറ്റഡ് തുറവൂർ അർഹരായി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കോ ലിമിറ്റഡ്, കോഴിക്കോട് മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ എ.കെ ഫ്ലവേഴ്‌സ് ആൻഡ് അരോമാറ്റിക് പ്രൈവറ്റ് ലിമിറ്റഡ് പത്തനംതിട്ട എന്നിവ അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ അജീഷ് എൻ -ഉം ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡ് പാലക്കാട് ഗാഷ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിലെ ത്രിലോചൻ നായകും അർഹരായി.


20 മുതൽ 100 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ ലീവെജ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് തൃശൂർ, കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ പോഡെയർ എയർ പ്രോഡക്ട്‌സ്, എറണാകുളം എന്നിവയും പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് എന്നീ വിഭാഗത്തിൽ എസ്.എൻ.എ. ഔഷധശാല (പി) ലിമിറ്റഡ്, തൃശൂർ മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാള മനോരമ കൊട്ടിയം, കൊല്ലം, അച്ചൂർ ടീ ഫാക്ടറി വയനാട് എന്നിവർ അവാർഡിനർഹമായി.


20 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ എന്ന വിഭാഗത്തിൽ യുഎൽസിസിഎസ് പാലാ സ്റ്റോൺ ക്രഷർ യൂണിറ്റ് കോട്ടയം ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് എന്ന വിഭാഗത്തിൽ മെർജ് മേക്കാനോ പ്രൈവറ്റ് ലിമിറ്റഡ് (യുണിറ്റ് 1) തൃശൂർ, സാമിൽ ആൻഡ് ടിമ്പർ പ്രൊഡക്ട്‌സ് എന്ന വിഭാഗത്തിൽ കെ.എസ്.എം. ആൻഡ് സൺസ് സാമിൽ പാലക്കാട്, മറ്റുള്ളവ എന്ന വിഭാഗത്തിൽ കാർബൊറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, കളമശ്ശേരി കൊച്ചി എന്നിവയും അവാർഡിനർഹമായി.


ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിയായി ഫാക്ട് ഉദ്യോഗമണ്ഡൽ ആലുവ എന്ന ഫാക്ടറിയും ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി സേഫ്റ്റി ഓഫീസറായി ഗോകുൽ വി ബാബു, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട, ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി മെഡിക്കൽ ഓഫീസർ ആയി ഡോ. എ. പ്രഭാകര വർമ്മ, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് കളമശ്ശേരി എന്നിവരും അവാർഡിന് അർഹരായി.


Share this story

Share

Related Stories