The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 200 ലക്ഷം രൂപ അനുവദിച്ചു

പഴയന്നൂർ ബ്ലോക്ക് പരിധിയിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ് നൽകുന്നതിനായി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 200 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.കടുത്ത ചൂടും കാലാവസ്ഥയിലെ വ്യ…

Kerala07 Mar 2024, 8:35 PM 19,752
കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 200 ലക്ഷം രൂപ അനുവദിച്ചു

പഴയന്നൂർ ബ്ലോക്ക് പരിധിയിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ് നൽകുന്നതിനായി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 200 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.


കടുത്ത ചൂടും കാലാവസ്ഥയിലെ വ്യതിയാനങ്ങളും കാരണം ജലസമ്പത്ത് വെള്ളുവിളി നേരിടുന്ന അവസരത്തിൽ ചെടികൾക്കാവശ്യമുള്ള കൃത്യമായ അളവിലുള്ള വെള്ളം മൈക്രോ ഇറിഗേഷൻ ( ഡ്രിപ്പ് ) സംവിധാനത്തിലൂടെ കാർഷിക മേഖലയിലെ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ധ്യേശത്തോടെയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.


ഒരു ചെടിക്ക് വേണ്ട വെള്ളത്തിൻ്റെ അളവ് നിർണ്ണയിച്ച് കൃത്യമായ ഇടവേളകളിൽ ആവശ്യമായ വെള്ളം മാത്രം ചെടിയുടെ ചുവട്ടിൽ എത്തിക്കുന്ന ജലസേചന രീതിയാണ് ഡ്രിപ്പ് ഇറിഗേഷൻ അഥവ കണികാ ജലസേചനം .ഒരു സ്രോതസ്സിൽ നിന്നും വെള്ളമെടുത്ത് ഡ്രിപ്പ് രീതിയിലൂടെ ഒരു വാർഡിലേയൊ, ഒന്നിലധികം വാർഡുകളിലെ കർഷകരുടെ കൃഷിയിടങ്ങളിൽ എത്തിക്കുന്നതിനാണ് സാമൂഹ്യ കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്.


ഇത്തരത്തിൽ ആദ്യത്തേത് ചിറ്റൂർ മണ്ഡലത്തിലാണ്. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ജലവിഭവ വകുപ്പ്, കൃഷി വകുപ്പ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 കല്ലേപ്പാടത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.


2 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘടത്തിലൂടെ 74 ഏക്കർ സ്ഥലത്തെ വിളകളെ (പ്രധാനമായും) യാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ കൃഷിയിടങ്ങളും കർഷകരേയും ഉൾപ്പെടുത്താൻ സാധിക്കുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രോസ്ട്രക്ചർ ഡെവലവ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) നെയാണ് പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.


എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ നിർമ്മിക്കുന്ന കാർഷിക കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി യാഥാർത്യമാക്കുന്നതോടെ കർഷകർക്ക് കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലത്ത് കാർഷിക ഉത്പാദനം നടത്താൻ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടനം 2024 മാർച്ച് 9 ശനിയാഴ്ച രാവിലെ 9.30 ന് പഴയന്നൂർ കല്ലേപ്പാടത്ത് വച്ച് നടക്കും.


Share this story

Share

Related Stories