The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റവന്യൂ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് രണ്ട് കോടി അനുവദിച്ചു

റവന്യൂ വകുപ്പ് തയ്യാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയിൽ റവന്യൂ മന്ത്രി കെ. രാജന്റെ ധനാഭ്യർത്ഥന പരിഗണിച്ച് ധനമന്ത്രി കെ.എൻ…

Kerala13 Feb 2025, 3:25 AM 34,161
റവന്യൂ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് രണ്ട് കോടി അനുവദിച്ചു

റവന്യൂ വകുപ്പ് തയ്യാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയിൽ റവന്യൂ മന്ത്രി കെ. രാജന്റെ ധനാഭ്യർത്ഥന പരിഗണിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ബജറ്റ് ചർച്ചയുടെ മറുപടിയിൽ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡിന് തുക വകയിരുത്തിയതായി പ്രഖ്യാപിച്ചത്.


റവന്യൂ വകുപ്പിന്റെയും സർക്കാരിന്റെയും ജനകീയ പദ്ധതിയാണ് ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ്. 2026 ജനുവരിയോടെ മുഴുവൻ ഭൂവുടമകൾക്കും കാർഡ് ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. അധികമായി പട്ടയ മിഷന് കൂടുതൽ തുകയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതിന് പുറമേ രണ്ട് കോടി രൂപയാണ് അധികമായി അനുവദിക്കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപനത്തിൽ പറഞ്ഞു.


ഡിജിറ്റൽ സർവ്വേ പ്രവർത്തനത്തിൽ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാഷണൽ കോൺക്ലേവ് ഓൺ ഡിജിറ്റൽ സർവ്വേ ആന്റ് ഇന്റഗ്രേറ്റഡ് പോർട്ടൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ 25 ലക്ഷം രൂപ വകയിരുത്തുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുള്ള റവന്യൂ, സർവ്വെ വകുപ്പ് മന്ത്രിമാരും പങ്കെടുക്കുന്നതാണ് ഡിജിറ്റൽ സർവ്വെ കോൺക്ലേവ്.


റവന്യൂ വകുപ്പ് നൽകിവരുന്ന ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ-സാക്ഷരതാ ക്യാമ്പയിന് തുടക്കം കുറിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഇതിനായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.


Share this story

Share

Related Stories