The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മൂന്ന് വർഷം പൂർത്തിയാകും മുമ്പേ 100 പാലങ്ങൾ യാഥാർഥ്യമായി

അഞ്ച് വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് 2021 മെയ് മാസം ഈ സർക്കാർ അധികാരത്തിൽ വരുന്നത്. എന്നാൽ മൂന്ന് വർഷത്തിന് മുന്നേ തന്നേ ലക്ഷ്യം പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുക…

Kerala01 Mar 2024, 5:55 PM 49,495
മൂന്ന് വർഷം പൂർത്തിയാകും മുമ്പേ 100 പാലങ്ങൾ യാഥാർഥ്യമായി

അഞ്ച് വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് 2021 മെയ് മാസം ഈ സർക്കാർ അധികാരത്തിൽ വരുന്നത്. എന്നാൽ മൂന്ന് വർഷത്തിന് മുന്നേ തന്നേ ലക്ഷ്യം പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് സർക്കാർ. പ്രളയത്തിലും കോവിഡിലും തളരാത്ത മനക്കരുത്തിൻ്റെ മറ്റൊരു ഉദാഹരണമാണ് ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ നിർമ്മാണം പൂർത്തിയാക്കിയ നൂറാമത്തെ പാലം. വ്യാഴാഴ്ചയാണ് പാലം ഉദ്ഘാടനം ചെയ്തത്.


പാലം നിർമാണങ്ങൾക്ക് പുറമെ, വിദേശ രാജ്യങ്ങളിലേത് പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ രാത്രികളിൽ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുക എന്ന വലിയ ലക്ഷ്യവും ഉണ്ടായിരുന്നു. ഈ ഉദ്ദേശ്യത്തോടെ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവർത്തിച്ചപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി ഫറോക്ക് പഴയ പാലം മാറി. ഇങ്ങനെ സംസ്ഥാനത്തെ പാലങ്ങളുടെ മുഖച്ഛായ മാറ്റുന്ന വികസ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്.


\"\"


ചെറുപുഴക്ക് കുറുകെ ചെട്ടിക്കടവിൽ വീതി കുറഞ്ഞ ചെറിയ പാലമായിരുന്നു ഉണ്ടായിരുന്നത്. 1997-98 ൽ എം കെ നമ്പ്യാർ മാസ്റ്റർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാലം നിർമ്മിച്ചത്.


32.825 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനും, 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻ്റ് സ്പാനും, 32 മീറ്റർ നീളത്തിലുള്ള സെൻ്റർ സ്പാനും ഉൾപ്പെടെ അഞ്ച് സ്പാനിൽ 123.55 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിന്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനാണ്. ചെട്ടിക്കടവ് ഭാഗത്ത് 168 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 190 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.


കാലക്രമേണ റോഡുകൾ നവീകരിക്കപ്പെടുകയും വാഹനത്തിരക്ക് വർധിക്കുകയും ചെയ്തു. ഇതോടെ ചെട്ടിക്കടവിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന പുതിയ പാലമുണ്ടാക്കണമെന്ന ആവശ്യം ശക്തമായി. തുടർന്ന് 2020 നവംബറിൽ പാലം നിർമ്മാണത്തിന് സർക്കാർ 11.16 കോടി രൂപ അനുവദിച്ചതോടെയാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള സ്വപ്നത്തിന് ചിറക് മുളക്കുന്നത്.


Share this story

Share

Related Stories