മൂഴിയാറിൽ കെഎസ്ആർടിസി ബസിനു നേരെ കാട്ടാന ആക്രമണം
പത്തനംതിട്ട : പത്തനംതിട്ട മൂഴിയാറിന് സമീപം കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് കാട്ടാന തല്ലിത്തകര്‍ത്തു. തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് ശേഷം 3.30 ന് മൂഴിയാറിലേക്ക് പുറപ്പെട്ട ബസ്സിന് നേര്‍ക്കാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മൂഴിയാര്‍ എത്തുന്നതിന് തൊട്ടു മുന്‍പ് രാത്രി 9.15 ഓടു കൂടി ചോര കക്കി എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം.
ഡ്രൈവറും കണ്ടക്റ്ററും ഉൾപ്പെടെ 6 പേരാണ് ബസിൽ ഉണ്ടായിരുന്നത്. കുറച്ചു കഴിഞ്ഞ് ആന വഴിയിൽ നിന്നും മാറിയതോടെ ബസ് മൂഴിയാറിൽ എത്തിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും കുഴപ്പമൊന്നുമില്ല.