ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ കെ.എസ്.ആര്.ടി.സി ആരംഭിക്കും
തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് ആരംഭിക്കും. ബസ് സര്‍വീസ് തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ്. ഹരിത ഉപയോഗിച്ചുള്ള എല്‍എന്‍ജി സര്‍വ്വീസുകള്‍ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ്.
നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് ആദ്യ സര്‍വ്വീസ്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ആണ് സര്‍വീസ് ആരംഭിക്കുന്നത്.
ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം ലോകമെമ്ബാടും വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സിയും ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുവയ്ക്കുന്നത്.