'ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ'; ടൊവിനോ തോമസ്
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്താതലക്കെട്ട് നല്കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടന് ടൊവിനോ തോമസ്. 'സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കും' എന്ന തലക്കെട്ടോടെ ടൊവിനോയുടെ ചിത്രം സഹിതം നല്‍കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലും വാര്‍ത്തവന്നയുടനെ ടൊവിനോ തന്നെയാണ് വർത്തക്കെതിരെ രംഗത്തെത്തിയത്.
'ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് നൂസേ. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിംഗ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള്‍ കിളയ്ക്കാന്‍ പോകുന്നത് തന്നെയാണ്. ഷെയിം ഓണ്‍ യു ഏഷ്യാനെറ്റ് ന്യൂസ്' -ഇതായിരുന്നു ടൊവിനോയുടെ കമന്റ്.