Thursday, May 02, 2024
 
 
⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
News

വളര്‍ത്തുനായയെ സ്​കൂട്ടറിന്​ പിന്നില്‍ മൂന്നുകിലോമീറ്റര്‍ കെട്ടിവലിച്ചു

17 April 2021 09:32 PM

എടക്കര (മലപ്പുറം): എടക്കരയില്‍ ഓടുന്ന സ്​കൂട്ടറിന്​ പിന്നില്‍ വളര്‍ത്തുനായെ മൂന്നുകിലോമീറ്ററോളം കെട്ടിവലിച്ചു. എടക്കര കരുനെച്ചി സ്വദേശി സേവ്യര്‍ ആണ് കൊടുംക്രൂരത ചെയ്​തത്​. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരിങ്കുളം മുതല്‍ മുസ്​ലിയാരങ്ങാടി വരെയാണ് നായെ നടുറോഡിലൂ​ടെ കെട്ടിവലിച്ച്‌​ കൊണ്ടുപോയത്​.

സേവ്യറും ഇയാളുടെ മകനുമാണ്​ സ്​കൂട്ടറില്‍ ഉണ്ടായിരുന്നതത്രെ. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. ഒടുവില്‍, ഉമ്മര്‍ വളപ്പില്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ഇവരെ പിന്തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന്​ സേവ്യറും മകനും ഉമ്മറിനോടു തട്ടിക്കയറിയെങ്കിലും ആളുകള്‍ തടിച്ചുകൂടി ബഹളംവെച്ചതോടെ നായുടെ കെട്ടഴിച്ചുവിട്ടു.

നായ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കെ.എല്‍. 11. എ.ഡബ്ല്യു 5684 സ്​കൂട്ടറിലാണ്​ നായെ കെട്ടിവലിച്ചത്​. വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ്​ ഈ ക്രൂരത ചെയ്​തതെന്ന്​ സേവ്യര്‍ പൊലീസിനോട്​ പറഞ്ഞു.

മുന്‍പ് എറണാകുളത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഓടുന്ന കാറിന്​ പിറകിലാണ്​ അന്ന് നായെ കെട്ടിവലിച്ചത്​.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration