ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതി നോട്ടീസ് അയച്ചിട്ടും മൂന്നു പ്രാവശ്യം ഹാജാരാകാതിരുന്ന ശ്രീറാമിനോട് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്.
കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും 50,000 രൂപയ്ക്കുള്ള ജാമ്യ ബോണ്ടിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്.