ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന ആൾ തീ കൊളുത്തി മരിച്ചു
ആറ്റിങ്ങൽ : കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ (33) തീ കൊളുത്തി മരിച്ചു. 2 ദിവസം മുൻപ് ആണ് സുനിൽ ഗൾഫിൽ നിന്നും വന്നത് ഇന്ന് വൈകുന്നേരം 5 മണിയോടെ വിളയിൽമൂലയിലാണ് സംഭവം. 2 ദിവസം മുൻപാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്ത്. തുടർന്ന് മണമ്പൂരിൽ ക്വാറന്റൈനിലായിരുന്നു.
ഇയാളുടെ ഭാര്യയുടെ സ്ഥലമാണ് വിളയിൽമൂല. ഭാര്യയുമായി വേർപെട്ട് ജീവിക്കുന്ന സുനിൽ മകനെ കാണാനാണ് വന്നത്. തുടർന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛൻ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശരീരം പൂർണമായും കത്തി. ആളുകൾ ഓടിക്കൂടിയെങ്കിലും മരണം സംഭവിച്ചു. മാത്രമല്ല വിദേശത്ത് നിന്നെത്തിയ ആളായത് കൊണ്ട് കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിച്ചാണ് തുടർ നടപടികൾ നടക്കുന്നത്. പോലീസും ആറ്റിങ്ങൽ ഫയർ ഫോഴ്സും സ്ഥലത്തെത്തി.