ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: മൂന്നു പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: ചലചിത്ര താരം ഷംന കാസിമിനെ ഭീഷണിപെടുത്തി കേസില്‍ മൂന്നു പ്രതികള്‍ക്ക്് ജാമ്യം. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്കാണ് ഉപാധികളോടെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് ആനുപാതികമായ രണ്ട് ആള് ജാമ്യവും കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടു പോകരുതെന്ന വ്യവസ്ഥയോടേയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ കെട്ടിവെക്കണമെന്ന നിര്‍ദ്ദേശമുണ്ട്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബില്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ചയും പ്രതികള്‍ ഹാജരാകണം.