കോവിഡിനെ തുടർന്ന് സ്വാശ്രയ കോളേജുകൾ പ്രതിസന്ധിയിൽ
കോഴിക്കോട്: കോവിഡിനെത്തുടർന്ന് സ്വാശ്രയ കോളേജുകൾ നേരിടുന്ന പ്രതിസന്ധികളിൽ സർക്കാർ ഇടപെടണമെന്ന് സംസ്ഥാന അൺഎയ്ഡഡ് കോളേജ് പ്രിൻസിപ്പൽ കൗൺസിൽ പ്രസിഡൻറ് പ്രഫ. വർഗീസ് മാത്യു പറഞ്ഞു. കാലിക്കറ്റ്, കണ്ണൂർ സർവകലാ ശാലകൾക്ക് കീഴിലുള്ള നല്ലൊരു ഭാഗം കുട്ടികളും ഫീസ് അടച്ചിട്ടില്ല. എന്നാൽ ഓൺലൈൻ പഠനക്ലാസ്സുകൾ നടക്കുന്നുണ്ട്. ഫീസ് അടയ്ക്കാത്തതുകൊണ്ട് അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ മാനേജ്മെൻറുകൾ ബുദ്ധിമുട്ടുന്നുണ്ട്.